Global block

bissplus@gmail.com

Global Menu

ശീതീകരിച്ച ബുഫെയുമായി അമാൽഗം ഫുഡ്സ്

കൊച്ചി: രാജ്യമൊട്ടാകെ ശീതീകരിച്ച ഭക്ഷ്യവിഭവങ്ങളുടെ ശൃംഖലയുമായി പ്രമുഖ ഭക്ഷ്യ സംസ്കരണ കമ്പനിയായ അമാൽഗം ഫുഡ്സ് വരുന്നു. 'ബുഫെ' എന്ന പേരിലാണ് കണ്‍വീനിയന്‍സ് സ്റ്റോറുകൾ തുറക്കുന്നത്.

ആദ്യത്തെ സ്റ്റോർ കൊച്ചി പനമ്പിള്ളി നഗറിൽ തുറക്കും . ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം മൂന്ന് വർഷത്തിനകം 50 സ്റ്റോറുകൾ തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഫാക്ടറിയില്‍ ശീതികരിക്കുന്നതു മുതല്‍ ഉപഭോക്താക്കളുടെ കൈയിലെത്തിക്കുന്നതു വരെ ശീതികരണം (മൈനസ് 20 ഡിഗ്രി) ഉറപ്പുവരുത്തുന്ന കോള്‍ഡ് ചെയിന്‍ സൃഷ്ടിക്കുകയാണ് ബുഫെ ചെയ്യുന്നത്.

ഇതിലൂടെ ഭക്ഷണത്തിന്റെ ഗുണ നിലവാരം ഒട്ടും ചോരാതെ തന്നെ ഉപഭോക്താവിന് ലഭിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടമെന്ന് അമാൽഗം ഫുഡ്സ് ചെയര്‍മാന്‍ ഏബ്രഹാം ജെ തരകന്‍ പറയുന്നു. ഭക്ഷണ സാമ്പിളുകൾ അവിടെ തന്നെ പാകം ചെയ്ത് ഉപഭോക്താക്കൾക്ക് രുചിച്ചു നോക്കാൻ നൽകുന്ന എക്സ്പീരിയൻസ് സെന്റർ കൂടിയായിരിക്കും ഈ ബുഫെ സ്റ്റോറുകൾ.

ഇ- കൊമേഴ്സ് ഡെലിവറി കേന്ദ്രമായും സ്റ്റോറുകൾ പ്രവർത്തിക്കുന്നതാണ്. ഫോണിലൂടെയും, വെബ്സൈറ്റിലൂടെയും ഉപഭോക്താക്കൾക്ക് വിഭവങ്ങൾ ഓഡർ ചെയ്യാവുന്നതാണ്. ഗ്രീന്‍പീസ്‌, പൊറോട്ട, കട്‌ലറ്റ്, മത്സ്യം, ചിക്കൻ, ഐസ്‌ക്രീം ഉള്‍പ്പടെ നൂറിലേറെ ഉല്‍പ്പന്നങ്ങൾ ഈ സ്റ്റോർ വഴി ലഭ്യമാകും 

Post your comments