Global block

bissplus@gmail.com

Global Menu

മരം നട്ടാൽ ഇനി കേന്ദ്ര സർക്കാരിന്റെ മാസശമ്പളം

തിരുവനന്തപുരം: വഴിയരികിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിന്റെ വക മാസ ശമ്പളം ലഭിക്കുന്നതാണ്. ഓരോ മരത്തിനും 15 രൂപ വീതമാണ് സർക്കാർ നൽകുന്നത്. മാവ്, പ്ലാവ്, സീതപ്പഴം, നെല്ലി, മാതളം, പേര തുടങ്ങിയ ഫലവൃക്ഷങ്ങളാണ് നട്ടു പിടിപ്പിക്കേണ്ടത്.

എത്ര മരങ്ങൾ വേണമെങ്കിലും ഒരാൾക്ക് നട്ടുപിടിപ്പിക്കാവുന്നതാണ്. മരങ്ങളിൽ നിന്ന് കിട്ടുന്ന ആദായം തൊഴിലാളികൾക്ക് തന്നെ എടുക്കാം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.

മരങ്ങൾ നട്ടുപിടിപ്പിച്ചാൽ മാത്രം പോരാ, അത് ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും പരിപാലിക്കണം. ഈ അഞ്ച് വർഷത്തിനുള്ളിൽ മരം നശിച്ചുപോയാൽ സർക്കാർ നൽകിയ പണം തിരികെ നൽകേണ്ടി വരും.

ഓരോ  വർഷവും മരം വാടാതെയാണോ നിൽക്കുന്നത് എന്ന് അധികൃതർ പരിശോധന നടത്തുന്നതാണ്. പരിസ്ഥിതി ദിനത്തിൽ വഴിയരികിൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെങ്കിലും ശരിയായ രീതിയിൽ പരിപാലനം ലഭിക്കാതെ അവ  നശിച്ചുപോകാറാണ് പതിവ്. ഈ രീതിക്ക് മാറ്റം വരുത്താനാണ് കേന്ദ്രം ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്.

Post your comments