Global block

bissplus@gmail.com

Global Menu

മണ്ണെണ്ണ വില വർദ്ധിപ്പിക്കാൻ കേന്ദ്രത്തിന്റെ അനുമതി

ന്യൂഡൽഹി : മണ്ണെണ്ണയുടെ വില വർദ്ധിപ്പിക്കാൻ  കേന്ദ്ര സർക്കാരിന്റെ അനുമതി . ഓരോ മാസവും ലിറ്ററിന് 25  പൈസ വച്ച്  ഒരു വർഷം മൂന്ന്  രൂപ  വരെ കൂട്ടാനാണ് സർക്കാരിന്റെ അനുമതി . ഇത്  സംബന്ധിച്ച്  വിജ്ഞാപനം ഇറക്കാതെ സർക്കാർ നേരിട്ടാണ് എണ്ണക്കമ്പനികൾക്ക്  അനുമതി നൽകിയത്.

ഇതോടെ  പൊതുവിതരണ വിപണിയിൽ മണ്ണെണ്ണയുടെ വില വർദ്ധിക്കുന്നതാണ്. അഞ്ച്  വർഷത്തിന്  ശേഷമാണ്  മണ്ണെണ്ണക്ക് വില വർദ്ധിക്കുന്നത്. ഈ  മാസം മണ്ണെണ്ണക്ക് 25  പൈസ വില  വർദ്ധിച്ചിരുന്നു. അടുത്ത ഏപ്രിൽ വരെ  വില വർധിപ്പിക്കാനാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

  പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ മണ്ണെണ്ണക്ക് വേണ്ടി  മാത്രം സർക്കാർ 41 ശതമാനം സബ്സിഡിയാണ്  നൽകുന്നത്. സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ  നൽകുന്നതിലൂടെ  ലിറ്ററിന് 13. 12  രൂപയാണ്  സർക്കാരിന് നഷ്ടം സംഭവിക്കുന്നത്.

ഇതിനാലാണ് വില  വർദ്ധിപ്പിക്കാൻ  സർക്കാർ  തീരുമാനിച്ചിരിക്കുന്നത്. വില  വർദ്ധിപ്പിക്കുന്നതിലൂടെ ഒരു  വർഷം സബ്സിഡി ഇനത്തിൽ 1000  കോടി  രൂപ വരെ കുറയ്കുവാൻ  സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. 

മണ്ണെണ്ണയുടെ  വില  വർദ്ധിപ്പിക്കുവാൻ  എണ്ണക്കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. മണ്ണെണ്ണ കുറഞ്ഞ നിരക്കിൽ വിൽക്കുന്നത് കാരണം കഴിഞ്ഞ വർഷം 11,496 കോടി  രൂപയുടെ  നഷ്ടമാണ് ഉണ്ടായിരിക്കുന്നത് .

Post your comments