Global block

bissplus@gmail.com

Global Menu

ജിയോനി എഫ് 103 പ്രോ 11,999 രൂപക്ക്

ന്യൂഡൽഹി : ചൈനീസ്  സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ജിയോനി തങ്ങളുടെ പുതിയ മോഡലായ എഫ് 103 പ്രോ പുറത്തിറക്കി. കമ്പനിയുടെ ഇന്ത്യൻ വെബ്സൈറ്റിലൂടെ ഉപഭോക്താക്കൾക്ക് എഫ് 103 പ്രോ സ്വന്തമാക്കാം. സ്മാർട്ട് ഫോണിന്റെ വില 11,999 രൂപയാണ്.

കമ്പനി ഇതിന് മുൻപ് ജിയോനി എഫ്  103 എന്ന സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ചിരുന്നു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായിട്ടാണ് എഫ് 103 കമ്പനി പുറത്തിറക്കിയത്.  

ജിയോനി  എഫ് 103-ക്ക് പിന്നാലെ വ്യത്യസ്തമായി പുതിയ അപ്‌ഗ്രേഡുമായിട്ടാണ്  എഫ് 103 പ്രോ   ഇപ്പോൾ വിപണിയിൽ  എത്തിയിരിക്കുന്നത്.

അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്. മൂന്ന് ജിബി റാമുള്ള എഫ് 103  പ്രോയിൽ 16  ജിബി ഇൻബിൽട്ട് സ്റ്റോറേജാണുള്ളത് . ആൻഡ്രോയിഡ് 6.0  മാർഷ്മലോ അധിഷ്ഠിതമായ  അമിഗോ 3 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഡ്യൂവൽ  സിം സപ്പോർട്ടുള്ള ഫോണിൽ 2,400 എം എ എച്ച്  ബാറ്ററിയാണ്  ഉപയോഗിച്ചിരിക്കുന്നത് . 5  മെഗാപിക്സൽ ഫ്രണ്ട്‌ ക്യാമറയും, 13  മെഗാപിക്സൽ  ബാക്ക് ക്യാമറയുമാണ് ജിയോനി  എഫ് 103  പ്രോയിലുള്ളത് 

Post your comments