Global block

bissplus@gmail.com

Global Menu

ഇനി പറക്കാം രാജധാനിയുടെ നിരക്കിൽ

ന്യൂഡൽഹി: രാജധാനി ട്രെയിനിന്റെ സെക്കൻഡ് ക്ലാസ്സ് എസി നിരക്കിൽ ഇനി എയർ ഇന്ത്യയിൽ പറക്കാം. ഡല്‍ഹി -മുംബൈ, ഡല്‍ഹി-ചെന്നൈ, ഡല്‍ഹി-കൊല്‍ക്കത്ത, ഡല്‍ഹി- ബംഗളൂരു എന്നീ റൂട്ടുകളിലാണ് ഈ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുക.

വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് വരെ രാജധാനിയിലെ സെക്കൻഡ് ക്ലാസ്സ് എസി നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതാണ്. ഈ സംവിധാനം വരുന്നതോടെ അവസാന നിമിഷം ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്ന രീതിക്ക് മാറ്റ മുണ്ടാകും.

പല വിമാനക്കമ്പനികളും അവസാന നിമിഷത്തിൽ സാധാരണ നിരക്കിന്റെ രണ്ടോ, മൂന്നോ ഇരട്ടിയാണ് യാത്രക്കാരിൽ നിന്ന്  ഈടാക്കുന്നത്. കൂടാതെ ഒഴിഞ്ഞ സീറ്റുകളുമായി വിമാനം പറക്കുന്നത് ഒഴുവാക്കുക എന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട് എന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി പറഞ്ഞു. 

രാജധാനിയില്‍ ഡല്‍ഹി- മുംബൈ സെക്കന്‍ഡ് എസിയ്ക്ക് 2870 രൂപയും, ചെന്നൈയിലേക്ക് 3905 രൂപയും, കൊല്‍ക്കത്തയിലേക്ക് 2890 രൂപയും, ബംഗളൂരുവിലേക്ക് 4095 രൂപയും ആണ് നിരക്ക്. എയര്‍ ഇന്ത്യയുടെ ഈ നീക്കത്തിനെ തുടർന്ന് മറ്റു സ്വകാര്യ വിമാന കമ്പനികളും നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായേക്കും.

 

Post your comments