Global block

bissplus@gmail.com

Global Menu

ആഗോള കാര്‍ഷിക സംഗമം ഇനി മുതല്‍ എല്ലാ വര്‍ഷവും

കൊച്ചിയിലെ അഡലക്‌സ് കണ്‍െവന്‍ഷന്‍ സെന്ററില്‍ ആഗോള കാര്‍ഷിക സംഗംമം നവംബര്‍ 5,6 തീയതികളില്‍ നടത്തപ്പെട്ടു.കേരള സര്‍ക്കാറിന്റെ കൃഷി വകുപ്പും കെഎസ്‌ഐഡിസിയും സിഐഐയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ആഗോള കാര്‍ഷിക സംഗമം നടത്തപ്പെട്ടത്. ബയോഫാക് ഇന്ത്യ 2014ഉം സംഗമവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ലോകമെങ്ങുമുള്ള ഓര്‍ഗാനിക് വ്യവസായ മേഖലയ്ക്ക് ഇന്ത്യന്‍ ഓര്‍ഗാനിക് വിപണിയില്‍ നിക്ഷേപത്തിന് അവസരമൊരുക്കുന്ന പരിപാടിയായിരുന്നു ബയോഫാക് ഇന്ത്യ 2014.

കേരളത്തെ ഹൈടെക് കൃഷിയുടെയും കാര്‍ഷിക വ്യവസായത്തിന്റെയും ആസ്ഥാനമാക്കാനുള്ള സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് ആഗോള കാര്‍ഷിക സംഗമം സംഘടിപ്പിക്കപ്പെട്ടത്. രാഷ്ട്രീയ- കാര്‍ഷിക, വ്യവസായിക രംഗത്തെ നിരവധി പേര്‍ സംഗംമത്തില്‍ പങ്കെടുത്തു. രണ്ട് ദിവസം കേരളത്തിലെയും ഇന്ത്യ ഒട്ടാകെയുള്ള കര്‍ഷകരുടെയും സംരംഭകരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു അഗ്രോ മീററ് നടന്ന വേദി.  9 സെക്ഷനുകളിലായി 50 ലേറെ വിദഗ്ധര്‍ സംഗംമത്തില്‍ സംസാരിക്കുകയുണ്ടായി. ഇന്ത്യയില്‍ നിന്നുള്ള ആയിരത്തോളം ജൈവ മേഖലയിലെ സംരംഭകരും പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര  കമ്പനി പ്രതിനിധികളും സംഗമത്തോടനുബന്ധിച്ച് നടന്ന ബിസിനസ് മീററില്‍ പങ്കെടുത്തിരുന്നു. നെതര്‍ലാന്റ്‌സ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, വിയറ്റനാം, ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങള്‍  എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 280 ഓളം അന്താരാഷ്ട്ര തലത്തിലുള്ള ബിസിനസ് ചര്‍ച്ചകള്‍ക്ക് വേദിയൊരുങ്ങി. ഇത് മുന്‍വര്‍ഷത്തെ ബയോഫാക്ക് ഇന്ത്യയിലേതിനേക്കാള്‍ ഇരട്ടിയിലധികമാണ്.ജൈവ-കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട 150ലേറെ സ്റ്റാളുകളും നെതര്‍ലാന്റ്, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സ്റ്റാളുകളും മേളയുടെ സവിശേഷതയായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് 50 സ്റ്റാളുകളും മേളയിലുണ്ടായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്ത് ബയോ വില്ലേജ് ആക്കുന്നതിനുള്ള സംയുക്ത കരാറില്‍ പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്തും ഭക്ഷിണ കൊറിയയിലെ ഗോസാന്‍ കൗണ്ടി മേയറായ ലിം-കാക്-സൂവും ഒപ്പവെയ്ക്കുകയും ചെയ്തു.ഹോര്‍ട്ടികള്‍ച്ചര്‍, പന്നിവളര്‍ത്തല്‍, ഡയറി മേഖലയില്‍ 3 മികവിന്റെ കേന്ദ്രങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന് നെതര്‍ലാന്റ്‌സ് അംബാസഡര്‍ അല്‍ഫോണ്‍സസ് സ്‌റ്റോലിങ്ക അറിയിച്ചു.
എക്‌സ്‌സൈസ്, ഫിഷറീസ്, പോര്‍ട്‌സ് വകുപ്പ് മന്ത്രി കെ ബാബു, ഐസിസിഒഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് കുമാര്‍ മേനോന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. മന്ത്രി അനൂപ് ജേക്കബ്ബ്, എംഎല്‍എമാരായ ജോസ് തെറ്റയില്‍, ടിയു കുരുവിള, അന്‍വര്‍ സാദത്ത് എന്നിവരും ബാംഗ്ലൂരിലെ 
ജര്‍മന്‍ കോണ്‍സുലേറ്റ് കോണ്‍സുള്‍ ജനറല്‍ ജോന്‍ റോഹ്‌ഡേ, നന്‍ബെര്‍ഗ് മെസ്സെ ഇന്ത്യ എംഡി സോണിത പ്രഷാര്‍, എന്‍ഡിഡിബി ചെയര്‍ാന്‍ ടി നന്ദകുമാര്‍, ഫെഡറല്‍ ബാങ്ക് എംഡിയും സിഐഐ ചെയര്‍മാനുമായ ശ്യാം ശ്രീനിവാസന്‍,കോറിയ ഗോസാന്‍ കൗണ്ടണ്‍ി മേയര്‍ ലിം കാക് സൂ, അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ സുബ്രത ബിശ്വാസ് ഐഎഎസ്, കൃഷി ഡയറക്ടര്‍ ആര്‍ അജിത് കുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, ബിജെപി നേതാവ് എം ടി രമേശ് എന്നിവര്‍ സംഗമത്തില്‍ ആശംസകളര്‍പ്പിച്ചു. കൃഷി സെക്രട്ടറി ഡോ രാജന്‍ കോമ്പ്രഗേഡ് ഐഎഎസ് നന്ദി പറഞ്ഞു.

Post your comments