Global block

bissplus@gmail.com

Global Menu

ട്രെയിൻ ടിക്കറ്റിന് ആധാർ നിർബന്ധമാക്കുന്നു

ന്യൂഡൽഹി : ഇനി ചിലപ്പോൾ ആധാർ കാർഡ് ഇല്ലാത്തവർക്ക് റയിൽവെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥ വരും.  ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കാനാണ് കേന്ദ്ര റയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം.

ട്രെയിൻ യാത്രക്കിടയിലുള്ള ആൾമാറാട്ടം തടയാനും സുരക്ഷ ഉറപ്പ് വരുത്താനുമാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കാൻ സർക്കാർ ആലോച്ചിക്കുന്നത്. 

ആദ്യ ഘട്ടത്തിൽ മുതിർന്ന പൗരന്മാർ, വികലാംഗർ, സ്വാതന്ത്ര്യസമര സേനാനികൾ എന്നീ വിഭാഗക്കാർക്ക് ഇളവ് ലഭിക്കുന്നതിന്   ആധാർ കാർഡ് നിർബന്ധമാക്കുന്നു.

രണ്ടാം ഘട്ടത്തിൽ രണ്ട് മാസത്തിന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ആധാർ നിർബന്ധമാക്കും.ഇതോടെ  റയിൽവെ  വെബ് സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും നേരിട്ട് റയിൽവെ കൗണ്ടർ വഴി ബുക്ക് ചെയ്യുന്നവർക്കും ആധാർ വിവരങ്ങൾ നൽകേണ്ടി വരും.

മുൻപ് സർക്കാർ കാര്യങ്ങൾക്ക് ആധാർ നിർബന്ധമല്ലായെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു എന്നാൽ അതിന് വിപരീതമായിട്ടാണ് ഈ നടപടി .

Post your comments