Global block

bissplus@gmail.com

Global Menu

റബ്ബറിനെ ചികിത്സിക്കാൻ ഇനി വാട്സ് ആപ്പ്

റബ്ബർ കർഷകരുടെ സേവനത്തിനായി റബ്ബർ ബോർഡ് വാട്‌സ് ആപ്പ് സേവനമൊരുക്കുന്നു . റബ്ബർ മരങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്ക്  പരിഹാരം കാണാൻ ആണ്  വാട്‌സ് ആപ്പിലൂടെ സേവനം ലഭ്യമാക്കുന്നത്. റബ്ബറിനെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്താനും, അതിന് പരിഹാരം നേടാനും റബ്ബറിന്റെ ചിത്രങ്ങൾ വാട്സ് ആപ്പിലൂടെ അയച്ച് രോഗങ്ങളെ കുറിച്ചുള്ള സംശയനിവാരണം നേടാവുന്നതാണ് .

റബ്ബർ ബോർഡിന്റെ ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരാണ്   പ്രതിവിധികൾ  നിര്‍ദേശിക്കുന്നത്. റബർ ഗവേഷണകേന്ദ്രത്തിലെ റബർ ക്ലിനിക്കിന്റെ സേവനവും റബ്ബർ കർഷകർക്ക് ലഭിക്കുന്നതാണ്. 

 ഇന്ത്യൻ റബ്ബർ  ഗവേഷണ കേന്ദ്രത്തിൽ  വച്ച് നടന്ന  ചടങ്ങിൽ  റബ്ബർ'ബോർഡ് ചെയർമാൻ എ.അജിത് കുമാർ  സേവനത്തിന്റെ  ഉത്ഘാടനം നിർവ്വഹിച്ചു. 9496333117 എന്ന  വാട്ട്സ് ആപ് മൊബൈല്‍ നമ്പറിലൂടെ ഈ സേവനം കർഷകർക്ക്  ലഭ്യമാകും .

Post your comments