മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ പണമിടപാടു സ്ഥാപനമായ ഐസിഐസിഐ ബാങ്ക് തങ്ങളുടെ പ്രവർത്തന ശൃംഖല വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ പുതുതായി 400 ബ്രാഞ്ചുകളും, 1000 എടിഎമ്മുകളും സ്ഥാപിക്കാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.
ചെറുകിട ഇടപാട് മേഖലകളിലെ പ്രവർത്തനം ശക്തിപ്പെടുത്തി ബിസിനസ്സ് കൂടുതൽ മെച്ചപ്പെടുത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഛാന്ദ കോച്ചാർ അറിയിച്ചു. കഴിഞ്ഞ വർഷം 400 ബ്രാഞ്ചുകൾ ബാങ്ക് തുറന്നിരുന്നു. നിലവിൽ രാജ്യത്ത് ബാങ്കിന്' 4,450 ബ്രാഞ്ചുകളും, 13,766 എടിഎമ്മുകളുമാണ് ഉള്ളത്.
Post your comments