Global block

bissplus@gmail.com

Global Menu

മൈക്രോമാക്‌സിൽ നിന്ന് രണ്ടു പുതിയ ഫോണുകൾ

കൊച്ചി: രാജ്യത്തെ പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സ് ഇൻഫോമാറ്റിക്സ് യുണൈറ്റ് 4, യുണൈറ്റ്പ്രോ4 എന്നീ രണ്ട് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചു. ഇൻഫോമാറ്റിക്സ്, കാൻവാസ് ശ്രേണിയിൽപ്പെട്ട ഫോണുകളാണ് യുണൈറ്റ് 4ഉം, യുണൈറ്റ് പ്രോ 4ഉം. ഇന്ത്യയിൽ ആൻഡ്രോയിഡ് അധിഷ്ഠിതമായ ഇൻഡസ് ഒഎസ് 2.0 ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോണുകളാണ് ഇവ. 

അഞ്ച് ഇഞ്ച് ഐ പി എസ് എച്ച്ടി ഡിസ്‌പ്ലേയുള്ള യുണൈറ്റ് 4-ൽ 8എം.പി  എ എഫ്  ബാക്ക് ക്യാമറയും, 5 എംപി എഫ് എഫ്  ഫ്രണ്ട് ക്യാമറയുമാണുള്ളത്. 

വൺ  ജിബി റാമുള്ള ഫോണിൽ 8  ജിബി മെമ്മറി സ്റ്റോറേജുണ്ട്. ഇത് എസ്.ഡി കാർഡ്ഉ പയോഗിച്ച് 64 വരെ വികസിപ്പിക്കാവുന്നതാണ്. ഫിംഗർ പ്രിൻറ് സെൻസറുള്ള യുണൈറ്റ് 4- ൽ 2500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. അഞ്ച് ഇഞ്ച് എച്ച്ടി ഡിസ്‌പ്ലേയുള്ള യുണൈറ്റ് പ്രോ 4ൽ 5എംപി ഫ്രണ്ട് ക്യാമറയും, 8എംപി ബാക്ക് ക്യാമറയുമാണ് ഉള്ളത്. 1.3 ജിഗാ ഹെർട്സ് ക്വാഡ്കോർ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ജിബി റാമും 16 ജിബി മെമ്മറി സ്റ്റോറേജുമുള്ള ഫോണിൽ മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. മൈക്രോമാക്സ് യുണൈറ്റ് 4- ന് 6999 രൂപയും മൈക്രോമാക്സ് യുണൈറ്റ് പ്രോ 4- ന് 7499 രൂപയുമാണ് വില.

Post your comments