Global block

bissplus@gmail.com

Global Menu

2014 ൽ വിദേശ നിക്ഷേപം 24 ബില്യൻ ഡോളർ വർധിച്ചു

 ഇന്ത്യയുടെ വിദേശ കരുതല്‍ നിക്ഷേപം 2014ന് 24 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2013 ല്‍ ഇത് 869.30 ദശലക്ഷമായി കുറഞ്ഞിരുന്നു. ഡിസംബര്‍ 26 ന് രാജ്യത്തെ കരുതല്‍ നിക്ഷേപം 319.71 ബില്യണ്‍ ഡോളറായി. 2013 ഡിസംബര്‍ 27 ന് ഇത് വെറും 295.7 ബില്യണായിരുന്നു.

 

ഫ്രഞ്ച് സാമ്പത്തിക വിദഗ്ധന്‍ രാഷ്ട്രത്തിന്റെ പരോമന്നത ബഹുമതി നിരസിച്ചു

തോമസ് പിക്കെറ്റി ഫ്രഞ്ച് നാഷണല്‍ വച്ചു നീട്ടിയ ലീജിയണ്‍ ഓഫ് ഓണര്‍  എന്ന പരോമന്നത ബഹുമതി നിരസിച്ചു.  ബഹുമാന്യന്‍ ആരാണ് എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ അല്ല ്എന്നു പറഞ്ഞാണ് തോമസ് പിക്കെറ്റി ഈ ബഹുമതി നിഷേധിച്ചത്.

ക്യാപ്റ്റല്‍ ഇന്‍ ദി റ്റൊന്റിയത്ത് സെഞ്ച്വറി എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചിയതവാണ് ഇദ്ദേഹം. ലോക നേതാക്കള്‍ എല്ലാം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ബെസ്റ്റ് സെല്ലര്‍ നോവലായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇവര്‍ ചെയ്യേണ്ടത് ഫ്രാന്‍സിന്റെയും യൂറോപ്പിന്റെയും വളര്‍ച്ച ഉറപ്പാക്കുകയാണ്. അതാണ് അവരുടെ ജോലി. - പിക്കെറ്റി പരിഹസിച്ചു. പുതുവത്സര ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഈ ബഹുമതിയില്‍ പ്രമുഖ നോവലിസ്റ്റും 2013 ലെ സാഹിത്യ നോബേല്‍ സമ്മാന ജേതാവുമായി പാട്രിക്ക് മെദിയാനോയും ഉള്‍പ്പെടുന്നു.

നേരത്തെ പല പ്രമുഖരും ഈ അവാര്‍ഡ് നിരാകരിച്ചിട്ടുണ്ട്. ആല്‍ബെര്‍ട്ട് കാമു,ജീന്‍പോള്‍ സാത്ര്, സിമോണ്‍ ഡി ബ്രോവി എന്നിവര്‍ പുരസ്‌കാരം നിരാകരിച്ചവരില്‍പ്പെടുന്നു.

ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റായ പോള്‍ ഗ്രൂപ്പ്മാന്‍ തോമസ് പിക്കെറ്റിയുടെ പുസ്തകത്തെ ഈ വര്‍ഷത്തിലെയും ഒരു ദശാബ്ദത്തിലെയും നല്ല പുസ്തകമായിട്ടാണ് വിലയിരുത്തിയത്.

Post your comments