Global block

bissplus@gmail.com

Global Menu

വിമാനയാത്രക്കാരുടെ ബാഗേജിന് ഫീസിളവ്

ന്യൂഡൽഹി :വിമാനയാത്രക്കാർക്ക് അധിക ബാഗേജിന്  ഇനി മുതൽ കുറഞ്ഞ ഫീസ് നൽകിയാൽ  മതിയാകും. നിലവിൽ കിലോഗ്രാമിന് 300 രൂപ നൽകിയിരുന്ന സ്ഥാനത്ത്  ഇനി മുതൽ യാത്രക്കാർ 100 രൂപ നൽകിയാൽ മതി.

വ്യോമസേനാ ഡയറക്ടർ ജനറലാണ് അധിക ബാഗേജിന് ഫീസ് കുറച്ച്  ഉത്തരവ് ഇറക്കിയിരിക്കുന്നത്. 20 കിലോഗ്രാം വരെയുള്ള ബാഗേജിനാണ് ഫീസ്  കുറച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ ഭാരമുള്ള ബാഗേജിനുള്ള  ഫീസ് എയർലൈൻസിന് നിർണ്ണയിക്കാനുള്ള അധികാരമുണ്ട്. സാധാരണയായി ആഭ്യന്തരയാത്രക്കാർക്ക് 15 കിലോഗ്രാം ഭാരം വരെയുള്ള ബാഗേജുകൾ സൗജന്യമായി ചെക്ക് - ഇൻ  ചെയ്യാവുന്നതാണ്.

Post your comments