Global block

bissplus@gmail.com

Global Menu

ആൻഡ്രോയിഡിന് ന്യൂഗട്ട് മതി, നെയ്യപ്പം വേണ്ട

ആകാംക്ഷയ്ക്ക് വിരാമമിട്ട് ആൻഡ്രോയിഡ് 'എൻ' പതിപ്പിന് പുതിയ പേര് ലഭിച്ചു. ന്യൂഗട്ട് എന്ന മിഠായിയുടെ പേരാണ് ആൻഡ്രോയിഡിന്റെ പുതിയ പതിപ്പിന്. ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ് 'ആൻഡ്രോയിഡ് 7.0 ന്യൂഗട്ട് ആണെന്ന് ഗൂഗിൾ ഔദ്യോഗികമായി സ്ഥിരികരിച്ചു.

 പുതിയ സവിശേഷതകളുമായി ഈ വർഷം തന്നെ ആൻഡ്രോയിഡ് ന്യൂഗട്ട് എത്തും. മെച്ചപ്പെടുത്തിയ നോട്ടിഫിക്കേഷൻ ഷേഡും, സ്‌പ്ലിറ്റ് സ്‌ക്രീൻ, മൾട്ടിടാസ്കിങ്ങുമൊക്കെ ഉൾപ്പെടുത്തിയാണ് പുതിയ ആൻഡ്രോയിഡ് എത്തുന്നത്.
മധുരപലഹാരങ്ങളുടെ പേരാണ് ആൻഡ്രോയിഡിന്റെ പുതിയ പതിപ്പുകൾക്ക് നൽകാറ്.

കഴിഞ്ഞ ആൻഡ്രോയിഡ് 'എം' എന്ന പതിപ്പിന് മാഷ്മലോ (ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ) എന്ന പഞ്ഞിമിഠായിയുടെ പേരാണ് നൽകിയത്. എന്നാൽ ഇത്തവണ ആന്‍ഡ്രോയിഡ് 'എൻ' ന് പേര് കണ്ടെത്താനുള്ള ദൗത്യം ഗൂഗിൾ ഉപഭോക്താക്കളെ ഏൽപ്പിച്ചിരുന്നു.

ആന്‍ഡ്രോയിഡിന്റെ പേര് നിർദ്ദേശിക്കുന്നതിൽ മലയാളികളുടെ ഇഷ്ടപലഹാരമായ നെയ്യപ്പവും സ്ഥാനം പിടിച്ചു. നെയ്യപ്പം എന്ന പേര് അന്തരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. പക്ഷേ മലയാളിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ആൻഡ്രോയിഡ് 'എൻ' പതിപ്പിന് ന്യൂഗട്ട് എന്ന പേരാണ് ഗൂഗിൾ നൽകിയത് .

Post your comments