Global block

bissplus@gmail.com

Global Menu

കേരളത്തിൽ ചുവടുറപ്പിച്ച് യെസ് ബാങ്ക്

കൊച്ചി : സംസ്ഥാനത്ത് യെസ് ബാങ്കിന്റെ പ്രവർത്തന മേഖല കൂടുതൽ വിപുലീകരിക്കുമെന്ന് യെസ്  ബാങ്ക്  റീജണൽ ഡയറക്ടർ  ആർ.രവിചന്ദർ അറിയിച്ചു. 2020 ഓടെ 40 ശാഖകൾ കേരളത്തിൽ ആരംഭിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. 

നിലവിൽ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി. കോട്ടയം, തിരുവല്ല  തുടങ്ങിയ സ്ഥലങ്ങളിലായി 13 ശാഖകളാണ് ബാങ്കിന് ഉള്ളത്. ബാങ്ക് ഉടൻ തന്നെ ക്രെഡിറ്റ്  കാർഡ് സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ പ്രവാസികളെയാണ് ബാങ്ക് ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്ത് ഇപ്പോൾ ബാങ്കിന് 90 ശാഖകളാണ് ഉള്ളത്.  ഇത് 2020 ഓടെ 2500  ശാഖകളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർട്ടപ്പുകൾക്കും,ചെറുകിട വ്യവസായങ്ങൾക്കും, സംരംഭങ്ങൾക്കും വളരെ സഹായകമാക്കുന്ന നിരവധി സേവനങ്ങൾ യെസ് ബാങ്കിനുണ്ട്.

Post your comments