Global block

bissplus@gmail.com

Global Menu

പിസ്സയും ബർഗ്ഗറും ഇനി ട്രെയിനിലും കിട്ടും

ന്യൂഡൽഹി : ഇനി ട്രെയിൻ യാത്രക്കിടെ ബർഗ്ഗറും, പിസ്സയും ആസ്വദിച്ച് കഴിക്കാം . ഇന്ത്യൻ റയിൽവെയുടെ  വെബ്സൈറ്റ് മുഖേന ബർഗ്ഗറും, പിസ്സയും  ഓർഡർ ചെയ്‌താൽ മതി.

ഉടൻ തന്നെ ഈ  ഭക്ഷണങ്ങൾ നമ്മുടെ കോച്ചുകളിൽ എത്തുന്നതാണ്. ഓർഡർ  ചെയ്‌താൽ ഉടൻ ബർഗ്ഗറും പിസയുമായി റയിൽവെ സ്റ്റേഷനുകളിൽ സപ്ലൈ ബോയ്‌സ് കാത്തു നിൽക്കും.

 ഡോമിനോസ് പിസ്സ,ബര്‍ഗ്ഗര്‍ കിങ്,സബ് വേ,കെഎഫ്‌സി, പിസ്സ ഹട്ട് എന്നീ ക്വിക്ക് സര്‍വ്വീസ് റസ്റ്റോറന്റുകളുമായി കൈകോർത്താണ് ഇന്ത്യന്‍ റെയില്‍വെ ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.തിരഞ്ഞെടുത്ത  ആറ് റയിൽവെ സ്റ്റേഷനുകളിൽ ഈ റസ്റ്റോറന്റുകളുടെ  ഔട്ട് ലെറ്റുകൾ  തുറക്കുന്നതാണ്. ഹൗറ, മുംബൈ, മധുരൈ, ആഗ്ര, പുനെ, വിശാഘപട്ടണം തുടങ്ങിയ സ്റ്റേഷനുകളിലാണ് ആദ്യപടിയായി ഈ  പദ്ധതി നടപ്പാക്കുക.

Post your comments