Global block

bissplus@gmail.com

Global Menu

പുതിയ മാവേലി സ്റ്റോറുകൾ ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത്  മാവേലി സ്റ്റോറുകൾ ഇല്ലാത്ത 38 പഞ്ചായത്തുകളിൽ കൂടി മാവേലി സ്റ്റോറുകൾ തുറക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ അറിയിച്ചു. കൂടാതെ സബ്സിഡി നൽകുന്നതിനായി 150 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. 

കരിഞ്ചന്തയും, പൂഴ്ത്തിവയ്പ്പും തടയുന്നതിനുവേണ്ടിയും സാധനങ്ങൾ കുറഞ്ഞവിലയിൽ തന്നെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിന് നേരിട്ട് പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

ക്രമേക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിപണിയിൽ  അവശ്യവസ്തുക്കളുടെ വില ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് 13  ഇനം അവശ്യവസ്തുക്കൾക്ക് സപ്ലൈകോയിലൂടെ  20  മുതൽ 62 ശതമാനം വരെ സബ്സിഡി നൽകുകയും ചെയ്യും.  

Post your comments