Global block

bissplus@gmail.com

Global Menu

വ്യാജറേഷൻ കാർഡുകൾ സർക്കാർ നിരോധിച്ചു

ന്യൂഡൽഹി : കൃത്രിമമായി നിർമ്മിച്ച 1.6 കോടിയോളം റേഷൻ കാർഡുകൾ സർക്കാർ നിരോധിച്ചു  . ഇതിലൂടെ സബ്‌സിഡി ഇനത്തിൽ സർക്കാരിന് ചിലവാകുന്ന 10,000 കോടിയോളം രൂപയാണ് ലാഭിക്കുവാൻ കഴിയുന്നത് . ധനകാര്യ സെക്രട്ടറി അശോക് ലവാസയാണ് ഈ കാര്യം വ്യക്തമാക്കിയത്. 

ഇത്തരത്തിൽ വ്യാജ റേഷൻ കാർഡുകൾ നിരോധിക്കുന്നതിലൂടെ പാചകവാതക ഇനത്തിൽ അനുവദിച്ചിരിക്കുന്ന സബ്‌സിഡിയിൽ 14,872 കോടിയോളം രൂപയാണ് ലാഭിക്കാൻ കഴിയുന്നത്. അതേ സമയം തന്നെ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതി ഈ വർഷത്തോടെ 150 ഓളം പദ്ധതിയിലേക്ക് കൂടി വ്യാപിപ്പിക്കും .

വ്യാജ റേഷൻ കാർഡുകൾ നിരോധിക്കുന്നതോടെ പാചകവാതക സബ്‌സിഡി നടപ്പാക്കിയ പഹൽ പദ്ധതിയിൽ തന്നെ 14,982 കോടിയോളം രൂപ ഒരു വർഷത്തിൽ ഗവൺമെന്റിന് ലാഭിക്കുവാൻ കഴിയും .ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതിയിൽ ഉൾപ്പെടുത്തി  കൂടുതൽ പദ്ധതികൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ വ്യാജറേഷൻ കാർഡുകൾ നിരോധിക്കുന്നതിലൂടെ  അർഹതയുള്ളവർക്കു അതിന്റെ ഗുണഫലം ലഭ്യമാകും.

Post your comments