Global block

bissplus@gmail.com

Global Menu

​​വിപണികളെ പിടിച്ചുലച്ച് ബ്രെക്സിറ്

ലണ്ടൻ : ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചുകൊണ്ട് ബ്രിട്ടൻ യൂറോപ്പ്യൻ യൂണിയനിൽ നിന്നു പുറത്ത് വന്നു. ബ്രിട്ടന്റെ ഈ തീരുമാനം ഇന്ത്യൻ സാമ്പത്തിക രംഗത്തെയും സാരമായി സ്വാധീനിച്ചു.  ഓഹരി വിപണിയിൽ സെൻസെക്സിനും, നിഫ്റ്റിയ്ക്കും വൻതോതിലുള്ള നഷ്ടമാണ് ഉണ്ടായത്. 

കൂടാതെ, പൗണ്ടിന്റെ വില 31 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ബ്രിട്ടീഷ് ഓഹരി വിപണി പാടേ തകര്‍ന്നടിഞ്ഞു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ആദ്യരാജ്യമായി മാറിയതോടെ,  ബ്രിട്ടന് ഇനി സാമ്പത്തികലോകത്ത് മുൻപന്തിയിൽ നിൽക്കാൻ ഏറെ പണിപ്പെടേണ്ടി വരും.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണും, പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ച് പിന്തുണച്ചിട്ടും ബ്രിട്ടൻ യൂറോപ്പ്യൻ യൂണിയനിൽ നിന്നു പിന്മാറുകയായിരുന്നു ഇന്നലെ നടന്ന വോട്ടെടുപ്പിലൂടെ.  ഇതോടെ, ഡേവിഡ് കാമറൂണിന്റെ പ്രധാനമന്ത്രി സ്ഥാനം പോലും തെറിക്കുമെന്നു കരുതുന്നു.

28 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന ഒറ്റ ചോദ്യമായിരുന്നു റെഫെറണ്ടം  ബാലറ്റ്‌ പേപ്പറിലുണ്ടായിരുന്നത്.ഏകദേശം 4.6 കോടി പേർ ഹിതപരിശോധനയില്‍ പങ്കെടുത്തു.

Post your comments