Global block

bissplus@gmail.com

Global Menu

കാത്തിരുന്നാൽ പെൻഷൻ കൂടുതൽ കിട്ടും

ന്യൂഡൽഹി :  പെൻഷനായി കഴിഞ്ഞിട്ടും രണ്ട് വർഷം കഴിഞ്ഞു മതി പെൻഷൻ എങ്കിൽ പെൻഷൻ തുക കൂട്ടി കിട്ടും.

ഇപിഎഫില്‍നിന്നുള്ള പെന്‍ഷന്‍ ലഭിക്കുന്നവർ റിട്ടയര്‍ചെയത്  രണ്ടു വർഷം  കഴിഞ്ഞു മതി പെൻഷൻ എന്നു താല്പര്യമുള്ളവർക്കാണ് പെന്‍ഷന്‍ തുകയില്‍ 8.16 ശതാമാനം വർദ്ധന  ലഭിക്കന്നത് .

ഇതിലൂടെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ അംഗങ്ങളായ 40 ലക്ഷത്തോളം പേർക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. ഇതുസംബന്ധിക്കുന്ന വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട് .പെൻഷൻ  പിൻവലിക്കുന്നത് ഒരു വർഷം  കഴിഞ്ഞിട്ടാണെങ്കിൽ തുകയിൽ  നാല് ശതമാനം വർദ്ധന ഉണ്ടാവുന്നതാണ്. 

58 വയസ്സിന് ശേഷം പെൻഷൻ തുകയുടെ വിഹിതം രണ്ട് വർഷം കൂടി  അടച്ചുകൊണ്ടിരുന്നാൽ സർവീസ് കാലാവധിക്ക് ആനുപാതികമായും പെൻഷൻ  തുകയിൽ വർദ്ധനവ് ഉണ്ടാകും 

Post your comments