Global block

bissplus@gmail.com

Global Menu

ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ദുബായ് വിസ നിയമങ്ങളിൽ ഇളവ് ചെയ്യുന്നു.

2020 ല്‍ ജിസിസി രാജ്യങ്ങളില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയുടെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിസ ചട്ടങ്ങളില്‍ ഇളവു വരുത്തി. പ്രത്യേകിച്ചും ക്രൂയിസ് ടൂറിസത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി വരുന്ന 50 ഡോളറിന് (3000 രൂപ) വിസ നല്‍കുവാനാണ് ഉദ്ദ്യേശിക്കുന്നത്.

50 ഡോളറിന് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആയിരിക്കും നല്‍കുന്ന്ത്. ഒരു മാസമായിരിക്കും അതിന്റെ കാലാവധിയെന്ന് ദുബായ് ഇവന്റ്‌സ് ആന്റ് കണ്‍വെന്‍ഷന്‍ ബ്യൂറോ എക്‌സീക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് എം ബിന്‍ മെജരന്റ് പറഞ്ഞു. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള ക്രൂയിസ് ടൂറിസ്റ്റുകള്‍ക്ക് അവര്‍ ഹോം പോര്‍ട്ടില്‍ തിരിച്ചെത്തുമ്പോള്‍ വ്യത്യസ്ത വിസ ചാര്‍ജുകള്‍ കൊടുക്കേണ്ടിയിരുന്നു. ഇത് ക്രൂയിസ് ടൂറിസത്തിന്റെ ചെലവിന്റെ 30 ശതമാനത്തോളം വരുമായിരുന്നു. 2020 ഓടെ ക്രൂയിസ് ടൂറിസത്തില്‍ ദശലക്ഷം യാത്രക്കാരെയാണ് ദുബായ് പ്രതീക്ഷിക്കുന്നത്. 7 ദിവസത്തെ ക്രൂയിസ് ടൂറിസത്തിന് 450 ഡോളര്‍ (28000 രൂപയിലാണ്) ആരംഭിക്കുന്നത്. ഇതില്‍ ഭക്ഷണം കപ്പലിലെ കലാപരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഡിസംബര്‍ പകുതി മുതല്‍ മാര്‍ച്ച് 2015 വരെയാണ് ക്രൂയിസ് ടൂറിസം നടക്കുക.

Post your comments