Global block

bissplus@gmail.com

Global Menu

ജീവനക്കാര്‍ യോഗപ്രാക്ടീസ് ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ ആവശ്യമായ പ്രോത്സാഹനം നല്‍കണം: സര്‍വ്വെ

കൊച്ചി :ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ അകറ്റാന്‍ സ്പോര്‍ട്സിനും ജിംനേഷ്യത്തിനും പകരം  യോഗയിലേക്കു തിരിയുന്നവരുടെ എണ്ണം കൂടുകയാണ്.  രണ്ടാമത് ലോക യോഗ ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി ഐസിഐസിഐ ലൊംബാര്‍ഡ് നടത്തിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍.

രാജ്യത്തെ 30 നഗരങ്ങളിലായി  22 നും 45 വയസ്സിനിടയിലുള്ള 1,300 പേരുടെ ഇടയിലായിരുന്നു ഐസിഐസിഐ ലൊംബാര്‍ഡ് സര്‍വ്വെ നടത്തിയത് . ലോക യോഗ ദിനം ആചരിക്കുന്നത്  കൂടുതല്‍ പേര്‍ ഗൗരവമായി യോഗയിലേക്കു തിരിയുവാന്‍ സഹായകമാകുമെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 65 ശതമാനം പേരും  അഭിപ്രായപ്പെട്ടു. മാത്രവുമല്ല അവരില്‍ 52 ശതമാനം പേര്‍  ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കുവാന്‍ യോഗപ്രാക്ടീസ് ചെയ്യുന്നു എന്നും വ്യക്തമാക്കുന്നു.  ഇതിനായി കായികവിനോദങ്ങള്‍  തെരഞ്ഞെടുക്കുന്നവര്‍ 24 ശതമാനവും ജിംനേഷ്യത്തിലേക്കു പോകുന്നവര്‍ 10 ശതമാനവുമാണ്.എന്നാല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ക്രമമായി യോഗ സെഷനുകള്‍ സംഘടിപ്പിക്കുന്നില്ലെന്നും യോഗയില്‍  പങ്കെടുക്കുവാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നുമില്ലെന്നും  സര്‍വ്വെയില്‍ പങ്കെടുത്ത 51 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.

"എല്ലാത്തരത്തിലും സ്വസ്ഥത നേടുന്നതിനുള്ള വഴിയായി യോഗയെ കൂടുതല്‍ ആളുകള്‍ സ്വീകരിച്ചുതുടങ്ങിയത് ഹൃദ്യമായൊരു കാര്യമാണ്. യോഗയെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഗവണ്‍മെന്‍റ് ശ്രമങ്ങള്‍ വളരെ ശ്ലാഘനീയവുമാണ്. ഞങ്ങളുടെ ജീവനക്കാര്‍ക്കു യോഗയിലേക്കു തിരിയുവാന്‍ എല്ലാ സഹായവും നല്‍കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്‍ഷുറന്‍സ് സൊലൂഷന്‍റെ പ്രധാനപ്പെട്ട ഘടകമാണ് വെല്‍നെസ് എന്നത്. യോഗ പരിശീലിക്കുന്നതിന്‍റെ ഗുണഫലങ്ങള്‍ സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനു ഞങ്ങള്‍ നടത്തുന്ന ശ്രമങ്ങളിലേക്കു ഒന്നു തിരിഞ്ഞു നോക്കുവാനുള്ള അവസരം കൂടിയാണ് യോഗാ ദിനം."   എന്ന് ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അണ്ടര്‍ റൈറ്റിംഗ്, ക്ലെയിംസ് ആന്‍ഡ് റീ ഇന്‍ഷുറന്‍സ് ചീഫ് സഞ്ജയ് ദത്ത പറഞ്ഞു. സ്ഥാപനങ്ങള്‍ ആവശ്യമായ പ്രോത്സാഹനം നല്‍കിയാല്‍ ക്രമമായി യോഗ പ്രാക്ടീസ് ചെയ്യാനുള്ള സാധ്യത ഏറെയാണെന്നു സര്‍വ്വെയില്‍  പങ്കെടുത്ത 90 ശതമാനം പേരും അഭിപ്രായപ്പെട്ടത് .

 

Post your comments