Global block

bissplus@gmail.com

Global Menu

കോഴിക്കോടിനു പുതിയൊരു ലോകോത്തര ആശുപത്രി

കോഴിക്കോട്: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഓഫ്സൈറ്റ് നിര്‍മ്മാണ സാങ്കേതികവിദ്യയില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ബഹുരാഷ്ട്ര വൈവിധ്യവല്‍കൃത ഹോള്‍ഡിംഗ്സ് കമ്പനിയായ കെഫ് ഹോള്‍ഡിംഗ്സിന്‍റെ സുപ്രധാന ചുവടുവയ്പായ  കെഫ് ഹെല്‍ത്തും കേരളത്തിലെ മുന്‍നിര വ്യവസായികളായ പി കെ ഗ്രൂപ്പും, പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ.അലി ഫൈസലും ചേര്‍ന്ന്  ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ പരിരക്ഷാ പദ്ധതി ആയ മെയ്ത്ര കോഴിക്കോട് ആരംഭിക്കുന്നു.

ആദ്യഘട്ടമായി 205 ബെഡുകളുള്ള വിഭാഗം 2016 ഡിസംബറില്‍ പ്രവർത്തനം ആരംഭിക്കും.സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ ചികിത്സ ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊളോന്‍ പറഞ്ഞു. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള ആരോഗ്യപരിരക്ഷ, ഫൗണ്ടേഷന്‍ വഴി നടപ്പാക്കാനും ആശുപത്രി അവസരമൊരുക്കുന്നു. ഏറ്റവും മികച്ച മെഡിക്കല്‍ സാങ്കേതികവിദ്യകളുടെ വിന്യാസത്തിലൂടെ രോഗികള്‍ക്ക് ഏറ്റവും മികച്ച പരിരക്ഷ ഉറപ്പാക്കാനും മെയ്ത്രക്കു സാധിക്കും.

കാര്‍ഡിയോളജി, കാര്‍ഡിയോവാസ്കുലാര്‍ സര്‍ജറി, ന്യൂറോളജി, ന്യൂറോസര്‍ജറി, ഓര്‍ത്തോപ്പീഡിക്സ്, ട്രോമറ്റോളജി തുടങ്ങിയ സ്പെഷ്യാലിറ്റികള്‍ ഇവിടെയുണ്ട്. രണ്ടു ഘട്ടങ്ങളിലായി പണി പൂർത്തിയാക്കുന്ന മെയ്ത്ര 2000 ത്തോളം തൊഴിലവസരങ്ങള്‍ക്കും അവസരമൊരുക്കുന്നു .

 

 

Post your comments