Global block

bissplus@gmail.com

Global Menu

ജൂലൈ 12നും,13 നും ബാങ്കുകൾ പണിമുടക്കും

ചെന്നൈ : സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യയുടെ അസ്സോസിയേറ്റ് ബാങ്കുകളിലെ 45,000 ത്തോളം ജീവനക്കാർ ഉൾപ്പെടുന്ന എംപ്ലോയീസ് അസ്സോസിയേഷൻ  ജൂലൈ 12 ന്  പണിമുടക്കുന്നു.

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ്  അസ്സോസിയേഷൻ  ജൂലൈ  13 ന് നടത്താനിരിക്കുന്ന പണിമുടക്കിന് പുറമെയാണ് ഇത്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി അഞ്ച് അസ്സോസിയേറ്റ് ബാങ്കുകൾ ലയിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് എതിരെയാണ് ഈ രണ്ട് പണിമുടക്കുകളും ആഹ്വാനം  ചെയ്തിരിക്കുന്നത്.

ബാങ്കുകളുടെ  ലയനത്തെക്കാൾ   കിട്ടാക്കടം  വീണ്ടെടുക്കാനാണ് മുൻഗണന നൽക്കേണ്ടതെന്ന് അസോസിയേഷൻ അറിയിച്ചു.  100,000 കോടി രൂപയോളമാണ് കിട്ടാക്കടമായി  ബാങ്കുകൾക്ക് ഉള്ളത്.

ജൂലൈ 12 ന് നടക്കുന്ന സമരത്തിന് മുന്നോടിയായി നിരവധി പ്രതിഷേധ പ്രകടനങ്ങളും  നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ജനറൽ  സെക്രട്ടറി സി.എച്ച്.വെങ്കടാചലം അറിയിച്ചു.

Post your comments