Global block

bissplus@gmail.com

Global Menu

ഫ്ളിപ്കാർട്ടിന്റെ റിട്ടേൺ പോളിസി : വിൽപ്പനക്കാർക്ക് പ്രതിഷേധം

 ഫ്ളിപ്കാർട്ടിന്റെ പുതിയ റിട്ടേൺ പോളിസിയിൽ വിൽപ്പനക്കാർക്ക് പ്രതിക്ഷേധം. പുതുക്കിയ പോളിസിയിൽ എതിർപ്പ് രേഖപ്പെടുത്തി രണ്ട് ട്രേഡ്അ സ്സോസിയേഷനുകൾ ഫ്ളിപ്കാർട്ടിൽ നിന്ന് പിന്മാറാൻ തീരുമാനം എടുത്തിരിക്കുകയാണ്.

ഈ രണ്ട് അസ്സോസിയേഷനുകളിലെ വിൽപ്പനക്കാർ ഫ്ളിപ്കാർട്ടിലുടെ സാധനങ്ങൾ വിൽക്കുകയില്ലയെന്നാണ് അറിയിച്ചിരിക്കുന്നത്.

പുതിയ പോളിസി പ്രകാരം ഫ്ളിപ്കാർട്ടിലെ ചില വിഭാഗത്തിലെ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം അധിക കമ്മീഷൻ വിൽപ്പനക്കാരിൽ നിന്ന് കമ്പനി ഈടക്കുന്നതാണ് .

കൂടാതെ ഉപഭോക്താക്കൾ തിരിച്ച് അയക്കുന്ന ഉത്പന്നങ്ങൾക്ക് കച്ചവടക്കാർ തന്നെ ഷിപ്പിങ്ങ് തുക, റിവേഴ്സ് ഷിപ്പിങ്ങ് തുക, കളക്ഷൻ തുക എന്നിവ അധികം നൽക്കേണ്ടതുണ്ടെന്നും പുതിയ പോളിസിയിൽ പറയുന്നു.

ഇതിന് എതിരെയാണ് വിൽപ്പനക്കാർ പ്രതിക്ഷേധവുമായി ഫ്ളിപ്കാർട്ട് വിടാൻ തീരുമാനിച്ചിരിക്കുന്നത് . ഫ്ളിപ്കാർട്ടിന്റെ പോളിസി നയങ്ങളിലെ തുടർച്ചയായിട്ടുള്ള മാറ്റങ്ങളിലും വിൽപ്പന്നക്കാർക്ക് കടുത്ത അതൃപ്തിയുണ്ട്.

 നിലവിൽ ഫ്ളിപ്കാർട്ടിന് 90,000 വിൽപ്പനക്കാരാണ് ഉള്ളത്. രണ്ട് ട്രേഡ് അസ്സോസിയേഷനുകളിലായി വളരെ കുറച്ച് വിൽപ്പനക്കാരാണ് ഉള്ളതെങ്കിലും ഈ തീരുമാനത്തിലൂടെ ഫ്ളിപ്കാർട്ടിന് വൻതിരിച്ചടിയാണ് നേരിടേണ്ടി വരുക.

Post your comments