Global block

bissplus@gmail.com

Global Menu

അതിസമ്പന്നർ എവിടെ നിക്ഷേപിക്കുന്നു

 

ലിസ്റ്റഡ് കമ്പനികളിലെ ഓഹരികള്‍,  വളര്‍ച്ചാ സാധ്യതയുള്ള മേഖലകളിലെ പ്രകടനം മോശമായ കമ്പനികള്‍,  സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ എന്നിവയാണ്  പ്രധാന നിക്ഷേപമാര്‍ഗങ്ങള്‍. സ്‌പോര്‍ട്ടസ് രംഗവും  ഇപ്പോള്‍  പല ബിസിനസുകാരും ഉപയോഗപ്പെടുത്തുന്നു.

  ഏതെങ്കിലും  നിക്ഷേപമാര്‍ഗങ്ങള്‍  ഒഴിവാക്കുന്നുണ്ടോ?

സ്വര്‍ണം, സ്ഥിരനിക്ഷേപ പദ്ധതികള്‍, മറ്റ് പരമ്പരാഗത ആസ്തികള്‍ എന്നിവയില്‍ പൊതുവേ താല്‍പ്പര്യമില്ല. നേട്ടം കുറഞ്ഞതും  റിസ്‌ക്ക് ഇല്ലാത്തതുമായ നിക്ഷേപങ്ങള്‍ ഒഴിവാക്കുന്നു. റിസ്‌ക്കെടുത്ത്  പെട്ടെന്ന് വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുക.   

ഏതു ഓഹരികളിലാണ് നിക്ഷേപം?  പെട്ടെന്ന് വിറ്റുമാറാവുന്ന  ടെക്‌നോളജി, ഇ കോമേഴ്‌സ്, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം, ധനകാര്യസേവനം , എഫ്എംസിജി എന്നീ മേഖലകളിലെ ഓഹരികളാണ് പ്രിയം. 

ഒഴിവാക്കുന്ന ഓഹരികള്‍?

സാമ്പത്തികരംഗവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ക്യാപ്പിറ്റല്‍ ഗുഡ്‌സ് മേഖലകളിലെ ഓഹരികള്‍. ആഗോള സാമ്പത്തിക സേവനരംഗത്തെ മുന്‍നിര കമ്പനിയായ  ക്രെഡിറ്റ് സ്യൂസെ നടത്തിയ പഠനത്തിലെ വിവിരങ്ങളാണിവ.

 

അസിം പ്രേംജി മാജിക്ക്

1500 കോടി, 7  വര്‍ഷം =  10,0000 കോടി രൂപ

 

ഇന്ത്യയിലെ അതിസമ്പന്നരില്‍ മുന്‍നിരക്കാരനായ അസിം പ്രേജി സമ്പത്തുണ്ടാക്കുന്നത് ബിസിനസിലൂടെ മാത്രമല്ല. നിക്ഷേപരംഗത്തും വലിയ മാജിക്കാണ് അദ്ദേഹം കാഴ്ചവെയ്ക്കുന്നത്. 1500 കോടി രൂപയായിരുന്ന വ്യക്തിഗത നിക്ഷേപം ഏഴു   വര്‍ഷം കൊണ്ട് 10,000 കോടി രൂപയാക്കി വളര്‍ത്തിയെടുത്തു അദ്ദേഹം. 

 

കൈവശമുള്ള പണം ശരിയായി നിക്ഷേപിച്ച് സമ്പത്ത് വളര്‍ത്തുന്നതില്‍ അദ്ദേഹം ഏറെ പ്രധാന്യം നല്‍കുന്നു. അതുകൊണ്ടാണ് സ്വന്തം പണം എവിടെ, എങ്ങനെ, എപ്പോള്‍,  നിക്ഷേപിക്കണമെന്ന് തീരുമാനിക്കാനും അതു നടപ്പാക്കുവാനുമായി ഒരു കമ്പനി തന്നെ അദ്ദേഹം സ്ഥാപിച്ചത്. പ്രേംജി ഇന്‍വെസ്റ്റ് എന്ന പേരിലുള്ള കമ്പനിയില്‍ 30 സാമ്പത്തിക വിദഗ്ധരാണ് സേവനം അനുഷ്ഠിക്കുന്നത്. ഐഐഎം ബാംഗ്ലൂരില്‍ നിന്നും സ്വര്‍ണമെഡലോടെ എംബിഎ കരസ്ഥമാക്കിയ പാര്‍ത്ഥസാരഥി നേതൃത്വം നല്‍കുന്ന സ്ഥാപനം ഏഷ്യയിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപസംരംഭമാണ്. ലിസ്റ്റ് ചെയ്ത ഓഹരികള്‍, റിയല്‍ എസ്റ്റേറ്റ്, ഫികസ്ഡ് ഇന്‍കം പദ്ധതികള്‍ എന്നിങ്ങനെ വൈവിധ്യവല്‍ക്കരിച്ച പോര്‍ട്ട്‌ഫോളിയോയിലൂടെയാണ് ഇവര്‍ പ്രേംജിക്ക്  വരുമാന വര്‍ധനയുണ്ടാക്കികൊടുക്കുന്നത്.

പ്രേംജിയുടെ മൊത്തം ഓഹരി നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ടും  ധനകാര്യസേവനരംഗം, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, ടെക്‌നോളജി എന്നീ മേഖലകളിലാണ്. മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിച്ചാല്‍ രണ്ടു വര്‍ഷം വരെ കൈവശം വെയ്ക്കും. അഞ്ചിരട്ടി വരെ നേട്ടമുറപ്പാക്കാന്‍ ഇതുവഴി കഴിയുന്നുണ്ടത്രേ.  

Post your comments