Global block

bissplus@gmail.com

Global Menu

ഏകീകൃത ചരക്ക് സേവന നികുതിയ്ക്ക് സംസ്ഥാനങ്ങൾ തയ്യാർ : അരുൺ ജെയ്റ്റ്ലി

കൊൽക്കത്ത:  എല്ലാ സംസ്ഥാനങ്ങളും രാജ്യത്ത് ഏകീകൃത ചരക്ക്  സേവന നികുതി ഏർപ്പെടുത്താൻ  തയ്യാറാണെന്ന് കേന്ദ്ര  ധനമന്ത്രി അരുൺ ജെയ്റ്റ്ലി.

തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളാണ് ഇത് നടപ്പാക്കാൻ തയ്യാറാക്കുന്നത്. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാരുമായി കൊൽക്കത്തയിൽ നടത്തിയ കൂടികാഴ്ച്ചയിലാണ് ഈ തീരുമാനം കൈകൊണ്ടത്.

തമിഴ് നാട് ഒഴികെയുള്ള എല്ലാ  സംസ്ഥാനങ്ങളും ഏകീകൃത  ചരക്ക് സേവന നികുതിയെ പിന്തുണച്ചു. എന്നാൽ തമിഴ്നാടിന് ഈ  കാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉള്ളതായി അറിയിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ലോകസഭ മുൻപ് പാസാക്കിയ ഏകീകൃത ചരക്ക് സേവന ബിൽ വർഷകാല സമ്മേളനത്തിൽ പാസാക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ജി .എസ്.ടി ബിൽ  സാമ്പത്തിക മേഖലക്കും കച്ചവട മേഖലക്കും  ഒരു  പോലെ പ്രതീക്ഷ  നൽക്കുന്ന ഒന്നാണെന്നാണ് സർക്കാരിന്റെ വാദം.

രണ്ടു ദിവസമായി നടക്കുന്ന മന്ത്രിമാരുടെ കൂടിക്കാഴ്ച്ചക്ക് അധ്യക്ഷത വഹിക്കുന്നത്  പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്രയാണ്.

Post your comments