Global block

bissplus@gmail.com

Global Menu

ടാറ്റ ക്ലിക്കിൽ സ്റ്റോറുമായി മൈക്രോസോഫ്റ്റ്

ന്യൂഡൽഹി : ടാറ്റ ക്ലിക്കിൽ  പുതിയ സ്റ്റോറുമായി  പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റ്‌ വരുന്നു . ടാറ്റ ഗ്രൂപ്പിന്റെ ഇ-കൊമേഴ്സ് സൈറ്റിലൂടെ  മൈക്രോസോഫ്റ്റിന്റെ   ഫോണുകൾ, സോഫ്റ്റ്‌വെയറുകൾ , കമ്പ്യൂട്ടറുകൾ ,ടാബലെറ്റുകൾ എന്നിവയുടെ  വിൽപ്പനയാണ് കമ്പനി നടത്തുന്നത്. 

 നിലവിലുള്ള മൈക്രോസോഫ്റ്റ് സ്റ്റോനു പുറമേ ടാറ്റയുടെ ക്ലിക്കിലേക്ക് കൂടി  ചുവടു വക്കുന്നതോടെ കമ്പനിയുടെ ഓൺലൈൻ സാന്നിധ്യം വിപുലീകരിക്കുക്ക എന്നതാണ് ലക്ഷ്യം  എന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ജനറൽ മാനേജർ  പ്രിയദർശി മോഹപാത്ര  പറഞ്ഞു.  

മൈക്രോസോഫ്റ്റിന്റെ  ഉപഭോക്താക്കൾക്ക് വളരെ  എളുപ്പത്തിൽ  തങ്ങളുടെ ഉൽപ്പന്നങ്ങൾ ആസ്വദിക്കുവാനും, കണ്ടെത്തി വാങ്ങുവാനും ഈ  ഓൺലൈൻ സ്റ്റോർ വഴി സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൈക്രോസോഫ്റ്റിന്റെ ഉൽപ്പന്നങ്ങൾ എല്ലാം തന്നെ ക്ലിക്ക് വെബ്‌സൈറ്റിൽ 'ഫിജിടൽ' സവിശേഷതയോടെയാണ് എത്തുന്നത്‌. ഇത് വഴി ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ ഓൺലൈൻ മുഖേന  ബുക്ക്‌ ചെയ്തു അടുത്തുള്ള സ്റോറുകളിൽ നിന്നും വാങ്ങിക്കാവുന്നതാണ്. സ്റ്റോറിൽ നിന്നും ഡെലിവറി സംവിധാനവും ലഭ്യമാക്കും. സ്റ്റോർ മുഖാന്തരം തന്നെ റിട്ടേണും സാധ്യമാണ്. നിരവധി സ്റോറുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 

Post your comments