Global block

bissplus@gmail.com

Global Menu

കാഴ്ച്ച വിസ്മയം ഒരുക്കി ലെനോവോ ഫാബ് 2 പ്രൊ

ന്യൂഡൽഹി : സ്മാർട്ട്‌  ഫോൺ  രംഗത്ത് തരംഗം സൃഷ്ട്ടിക്കാൻ ലെനോവോയുടെ പുതിയ  സ്മാർട്ട്‌ ഫോണായ ഫാബ് 2  പ്രൊ വിപണിയിലേക്ക്. 

ലോകത്തിലെ അദ്യത്തെ ഗൂഗിൾ ടാംഗോ  ഫോൺ എന്ന പ്രത്യേകതയുമായിയാണ് ലെനോവോ ഫാബ് 2 പ്രൊ വരുന്നത്.ഇതിലൂടെ  പകർത്തുന്ന ചിത്രങ്ങൾക്ക് ഓഗ്മെന്റെട് റിയാലിറ്റി അനുഭവമാണ് പകർന്ന്  തരുന്നത്.

ഗൂഗിളുമായി  കൈകോർത്താണ് ലെനോവോ ഫാബ് 2  പ്രൊ രൂപപെടുത്തിയത്. ഈ ഫോണിൽ  നാല്  ക്യാമറയും വളരെ സവിശേഷതയുള്ള സെൻസറുകളുമാണ്  ഉപയോഗിച്ചിരിക്കുന്നത്. ഫാബ്  2  പ്രൊയുടെ ക്യാമറയ്‌ക്ക് മുന്നിൽ  എത്തുന്ന വസ്തുവിനെ വളരെ ആഴത്തിൽ ഒപ്പിയെടുക്കുകയും അതിനെ പ്രത്യേക ആപ്പുകളുടെ  സഹാത്തോടെ പലവിധ നുതന സവിശേഷതകളും ഉൾക്കൊളിക്കാൻ സധിക്കുന്നതാണ്. 

വീഡിയോകൾ റെക്കോർഡ്‌ ചെയ്യപ്പെടുന്നതോടൊപ്പം തന്നെ ആവശ്യാനുസരണം മറ്റു വസ്തുകൾ ഉൾകൊള്ളിക്കുവാൻ ഇതിലൂടെ സാധിക്കും.

കൂടാതെ  ഇതിൽ  ഗെയിമിംഗ് ഉൾപ്പടെ പല മേഖലകളിലും ഈ സ്മാർട്ട്‌ ഫോൺ ഉപകാരപ്രദമാകും.8 എംപി  ഫ്രണ്ട്  ക്യാമറയും 16  എം.പി.ആർ.ജി.ബി  ക്യാമറ, മോഷൻ ട്രാക്കിംഗ് ക്യാമറ തുടങ്ങിയവ ഫോണിൽ ഉൾക്കൊളിച്ചിട്ടുണ്ട്. 

 സെപ്റ്റംബർ മാസത്തോടെ സ്മാർട്ട്‌ ഫോൺ വിപണിയിൽ എത്തും. 33,500  രൂപയാണ് ഫോണിന് പ്രതീക്ഷിക്കുന്ന വില. 6.4  ഇഞ്ച്‌  ക്യൂഎച്ച് ഡി  ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്.നാല് ജിബി റാമുള്ള  ഫോണിൽ 64  ജിബി സ്റ്റോറേജാണ് ഉള്ളത്.മാർഷ്മാലോ ഓപ്റേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത് 

 

Post your comments