Global block

bissplus@gmail.com

Global Menu

പ്രതിസന്ധിയിൽ മരിയ ഷറപ്പോവയെ കൈവിടാതെ നൈക്കി

പാരീസ്: ഉത്തേജക മരുന്നു വിവാദത്തെ തുടർന്ന് രണ്ടു വർഷത്തേക്ക് വിലക്കിയ മരിയ ഷറപ്പോവക്ക്  പിന്തുണയുമായി  സ്പോൺസർമാരായ നൈക്കി  രംഗത്ത്. വിവാദത്തെ തുടർന്നു സ്പോൺസർഷിപ്‌ കരാറിൽ മുൻപ്  ഏർപെടുത്തിയ താൽക്കാലികവിലക്ക് പിൻവലിച്ചു കൊണ്ടാണ് നൈക്കി രംഗത്ത്  വന്നിരിക്കുന്നത്. 

2016  ജനുവരിയിൽ നിരോധിത രാസപദാർത്ഥമായ മെൽഡോനിയം അടങ്ങിയ മരുന്നുകൾ ഉപയോഗിച്ചിരുന്നു എന്ന് ഷറപ്പോവ മാർച്ച്‌ മാസത്തിൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ പത്തു വർഷമായി താൻ ഈ  മരുന്നുകൾ ഉപയോഗിച്ചിരുന്നു എന്ന്  അവർ  വെളിപ്പെടുത്തിയിരുന്നു. എന്നാൽ മെൽഡോനിയത്തിന് ഈ വർഷം മുതലാണ് ഇന്റർ നാഷണൽ ടെന്നീസ്  ഫെഡറേഷൻ (ഐടിഎഫ് ) വിലക്ക് ഏർപ്പെടുത്തിയത്.

നൈക്കി ഉൾപ്പെടെയുള്ള സ്പോൺസർമാർ  മാർച്ചിൽ  ഷറപ്പോവയുമായി ഉണ്ടാക്കിയ കരാർ താൽകാലികമായി റദ്ദാക്കിയിരുന്നു.  നൈക്കിയും,  ഷറപ്പോവയും തമ്മിലുള്ള കരാർ തുക ഏകദേശം പത്തു കോടി ഡോളറായിരുന്നു. തുടർ അന്വേഷണങ്ങൾ നിരീക്ഷിച്ച ശേഷം മാത്രമായിരിക്കും നടപടി സ്വീകരിക്കുക എന്നായിരുന്നു നൈക്കി അന്ന്  അറിയിച്ചത്. 

തുടർന്ന്  നടന്ന  അന്വേഷണത്തിൽ മെൽഡോനിയത്തിന്റെ ഉപയോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് ഐ.ടി.എഫ് ഷറപ്പോവയെ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. എന്നാൽ മരിയ ഷറപ്പോവ ബോധപൂർവ്വം മരുന്നുകൾ  ഉപയോഗിച്ചിട്ടില്ല എന്ന  വിലയിരുത്തലിന്റെ  അടിസ്ഥാനത്തിലാണ് നൈക്കി ഇപ്പോൾ വിലക്ക് പിൻവലിച്ചിരിക്കുന്നത്. നൈക്കിയെ  കൂടാതെ ഹെഡ്, എവിയൻ എന്നീ ബ്രാൻഡുകളും ഷറപ്പോവക്ക് പിൻതുണയുമായി  രംഗത്ത് എത്തിയിട്ടുണ്ട് .

Post your comments