Global block

bissplus@gmail.com

Global Menu

ജൂൺ 13 മുതൽ സ്വർണ ബോണ്ട്‌ വ്യാപാരം

മുംബൈ : നാഷണൽ  സ്റ്റോക്ക്‌ എക്സ്ചേഞ്ചുകളിൽ ഈ  മാസം 13  മുതൽ  സ്വർണ  ബോണ്ടുകളുടെ വ്യാപാരം ആരംഭിക്കും. ഉപഭോക്താക്കൾക്ക്‌ ബോണ്ടുകൾ സ്വർണത്തിന്റെ അതേ മുല്യത്തിൽ  വാങ്ങാനും നിശ്ചിത തുക പലിശയിനത്തിൽ നേടാനും ഇതിലൂടെ സാധിക്കും. ഏറ്റവും  കുറഞ്ഞത് ഒരു ഗ്രാമിന്റെ നിക്ഷേപമാണ് സാധ്യമാകുക.  

എട്ട് വർഷമാണ് സ്വർണ ബോണ്ടിന്റെ കാലാവധി. എന്നാൽ അഞ്ച് വർഷം  മുതൽ ഉപഭോക്താവിന് പണം പിൻവലിക്കാൻ സാധിക്കുന്നതാണ്.കൂടാതെ  2.75 ശതമാനമാണ് വാർഷിക പലിശയായി ലഭിക്കുക. ഇന്ത്യൻ ബുളള്യൻ ആൻഡ്‌ ജ്വല്ലേഴ്സ് അസോസിയേഷനാകും റഫറൻസ് വില നിശ്ചയിക്കുന്നത്.

നിക്ഷേപകർക്ക് എക്സ്ചേഞ്ചിലൂടെ വളരെ സുതാര്യമായിതന്നെ  സ്വർണ ബോണ്ടുകൾ വാങ്ങാനും വിൽക്കാനും  സാധിക്കും. അതുകൊണ്ട്  തന്നെ  ഇത്തരം  പദ്ധതികൾ  കൂടുതൽ  ജനകീയമാക്കുമെന്നു തന്നെ  പ്രതീക്ഷിക്കാം. 2015  ഒക്ടോബറിൽ കേന്ദ്ര സർക്കാരാണ് സ്വർണ ബോണ്ട്‌  പദ്ധതി  കൊണ്ട്  വന്നത്.

സ്വർണത്തിന്റെ  ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ.

Post your comments