Global block

bissplus@gmail.com

Global Menu

കേരളത്തിന്‍റെ പുരോഗതിക്ക് ഐടി മേഖലയുടെ സംഭാവന നിര്‍ണ്ണായകം: മന്ത്രി

തിരുവനന്തപുരം: വൈദ്യുതി-ദേവസ്വം വകുപ്പ് മന്ത്രിയും കഴക്കൂട്ടം എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രന്‍ ടെക്നോപാര്‍ക്കിലെത്തി അധികൃതരുമായി ചര്‍ച്ചനടത്തി. മന്ത്രിയായതിനുശേഷം നടത്തുന്ന ആദ്യ ടെക്നോപാര്‍ക്ക് സന്ദര്‍ശമാണിത്. 

ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ് രാംനാഥ്, ബിസിനസ്സ് ഡവലപ്പ്മെന്‍റ് മാനേജര്‍ വസന്ത് വരദ തുടങ്ങിയവര്‍ അദ്ദേഹത്തെ പാര്‍ക്ക് സെന്‍ററില്‍ സ്വീകരിച്ചു.

ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും പ്രകൃതി സൗഹൃദ അന്തരീക്ഷത്തോടെ പ്രവര്‍ത്തിക്കുന്നതുമായ തിരുവനന്തപുരം ടെക്നോപാര്‍ക്കിന്‍റെ മുന്നോട്ടുള്ള വികസനത്തിനുവേണ്ടി മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. 

ടെക്നോപാര്‍ക്കിലെ നിലവിലുള്ള സ്ഥിതിയെപറ്റി ഉദ്യോഗസ്ഥരുമായി അദ്ദേഹം വിശദമായ ചര്‍ച്ചനടത്തി. കേരളത്തിന്‍റെ പുരോഗതിക്ക് ഐ.ടി. മേഖലയുടെ സംഭാവന നിര്‍ണ്ണായകമാണെന്നും കഴക്കൂട്ടത്തിന്‍റെ വികസനത്തിന് ടെക്നോപാര്‍ക്ക് സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post your comments