Global block

bissplus@gmail.com

Global Menu

സൈബർ സുരക്ഷാ പദ്ധതി ഉടൻ നടപ്പാക്കാൻ ബാങ്കുകളോട് ആർബിഐ

മുംബൈ : ഇന്റർനെറ്റ് മുഖേനയുള്ള ആക്രമണം  ചെറുക്കുന്നതിനായി   ബാങ്കിംഗ്  സംവിധാനത്തിൽ  സൈബർ സുരക്ഷാ  പദ്ധതികൾ ഉടൻ  നടപ്പാക്കണമെന്ന് ബാങ്കുകളോട്  ആർബിഐ. ബാങ്കുകൾക്കെതിരെ ഉള്ള സൈബർ ആക്രമണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ആർബിഐ ഈ ആവശ്യം മുന്നോട്ടു വച്ചത്. 

ബാങ്കുകളിലെ പ്രവർത്തനങ്ങളുടെ സങ്കീർണത മനസ്സിലാക്കി ബാങ്കുകൾ അതിനു അനുസൃതമായ സൈബർ പദ്ധതികൾ നടപ്പിലാക്കണം എന്നാണ് ആർബിഐ  പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. പ്രതികൂല സംഭവങ്ങൾ നടന്നു  കഴിഞ്ഞാൽ  ആവശ്യമായ വീണ്ടെടുക്കൽ നടപടികളും സൈബർ പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ ആർബിഐ ആവശ്യപെട്ടിട്ടുണ്ട്. 

എല്ലാ ബാങ്കുകളും  സൈബർ ക്രൈസിസ് മാനേജ്‌മെന്റ്‌ പ്ലാൻ (സിസിഎംപി ) രൂപികരിക്കണം എന്നും, ഇവ ബോർഡ്‌ അംഗീകൃത വീണ്ടെടുക്കൽ  നടപടികളിൽ ഉൾപെടുത്തണം  എന്നുമാണ്  വിജ്ഞാപനത്തിൽ   പറഞ്ഞിട്ടുള്ളത്.സൈബർ പോളിസി നടപടികൾ ആക്രമണങ്ങളുടെ കണ്ടുപിടുത്തം, പ്രതികരണം,വീണ്ടെടുക്കൽ. ചെറുത്തുനിർത്തൽ എന്നിവയെ അധിഷ്ഠി തമായി വേണം ബാങ്കുകൾ  രൂപപ്പെടുത്തുവാൻ.

മാത്രവുമല്ല, സൈബർ  പോളിസി നടപടികൾ  നിലവിലുള്ള  ഐടി പോളിസി / ഐഎസ് സെക്യൂരിറ്റി   പോളിസികളിൽ നിന്നും വേറിട്ടു നിൽക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു 

Post your comments