Global block

bissplus@gmail.com

Global Menu

സോണി എക്സ്പീരിയ എക്സ് വിപണിയിൽ.

ന്യൂഡൽഹി : പ്രമുഖ  ഇലക്ട്രോണിക്സ്  നിർമ്മാതാക്കളായ സോണിയുടെ   എക്സ്പീരിയ  എക്സ് സീരീസിലെ   ആദ്യ  സ്മാർട്ട്‌ ഫോൺ  വിപണിയിൽ. സോണി എക്സ്പീരിയ എക്സ് സ്മാർട്ട്‌ ഫോണിന്റെ മുൻകൂർ ബുക്കിംഗ് ആമസോണിലുടെയും, സോണി മൊബൈൽ സ്റ്റോറുകളിലുടെയും നടത്താവുന്നതാണ്.

5 ഇഞ്ച്‌ വലിപ്പമുള്ള  സ്ക്രീനാണ് എക്സ്പീരിയ സ്മാർട്ട്‌ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് .  സ്നാപ്ഡ്രാഗൺ 650 പ്രോസേസ്സറോടുകൂടി വരുന്ന  ഫോണിൽ മൂന്ന് ജിബി റാമാണ് ഉള്ളത്. 64 ജിബി  മെമ്മറി സ്റ്റോറേജുള്ള ഫോണിൽ എസ്ഡി കാർഡ്‌ ഉപയോഗിച്ച്  200 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

48,990 രൂപയാണ് ഫോണിന്റെ വിപണി വില. എൽഇഡി ഫ്ലാഷോടുകൂടിയ 23  എംപി ക്യാമറയാണ് ഫോണിൽ ഉള്ളത്.രണ്ട്  ദിവസത്തിലധികം ബാറ്ററി ചാർജ് നിൽക്കുമെന്നത്  ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. വെള്ള, കറുപ്പ്, ലൈം ഗോൾഡ്‌, റോസ്  ഗോൾഡ്‌ എന്നീ നിറങ്ങളിൽ എക്സ്പീരിയ എക്സ് ലഭ്യമാണ്.

Post your comments