Global block

bissplus@gmail.com

Global Menu

യൂട്ടിലിറ്റി വാഹനമായ മൾട്ടിക്സ് വിപണിയിൽ

കൊച്ചി : ഇന്ത്യൻ  വാഹനനിർമ്മാതാക്കളായ ഐഷർ പൊളാരിസിന്റെ പുതിയ യൂട്ടിലിറ്റി വാഹനമായ മൾട്ടിക്സ് വിപണിയിൽ. വാണിജ്യപരമായ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകിയാണ് മൾട്ടിക്സ് രൂപകൽപ്പന  ചെയ്തിരിക്കുന്നത്.

കുടുംബവുമായി യാത്ര ചെയ്യുന്നതിനും ചെറുകിട വാണിജ്യ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്തുവാൻ  കഴിയുന്ന ഒരു വാഹനമാണ് മൾട്ടിക്സ്. വീട്ടിൽ വൈദ്യുതി തകരാർ ഉണ്ടായാൽ മൂന്നു  കിലോവാട്ട്  വരെ  വൈദ്യുതി  ഉത്പാദിപ്പിച്ച്  ജെനരേറ്റർ ആയി പ്രവർത്തിക്കാൻ കഴിയുമെന്നത് മൾട്ടിക്സിന്റെ സവിശേഷതയാണ്. ഇതിനായി  എക്സ്- പോർട്ട്‌ സംവിധാനമാണ് വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. 

മൾട്ടിക്സിന്റെ കേരളാ എക്സ്ഷോറൂം വില  2,69,702 രൂപയാണ്. എ എക്സ് പ്ലസ്‌ , എം എക്സ്  എന്നിങ്ങനെ രണ്ട് മോഡലുകളിലായിട്ടാണ് മൾട്ടിക്സ് ഇറങ്ങുന്നത്. 510 സി.സി. ഡീസൽ എൻജിനാണ് മൾട്ടിക്സിൽ ഉപയോഗിച്ചിരിക്കുന്നത്. ലിറ്ററിന്  28.45 കിലോമീറ്റർ  മൈലേജ് വരെ ലഭ്യമാകും എന്നാണു കമ്പനിയുടെ  വാഗ്ദാനം. മനം കവരുന്ന നാലു നിറങ്ങളിലായിട്ടാണ് വാഹനം വിപണി കീഴടക്കാൻ  എത്തുന്നത്.

Post your comments