Global block

bissplus@gmail.com

Global Menu

സി.ആർ.ശശികുമാർ എസ്ബിടി എം.ഡി.

തിരുവനന്തപുരം: സ്റ്റേറ്റ്  ബാങ്ക്  ഓഫ്  ട്രാവൻകൂറിന്റെ മാനേജിംഗ് ഡയറക്ടറായി  സി .ആർ . ശശികുമാർ ചുമതലയേറ്റു .ബാങ്കിംഗ്  മേഖലയിൽ മുപ്പത്തിയെട്ടു  കൊല്ലത്തെ സേവനത്തിന്റെ അനുഭവ  സമ്പത്തുമായിട്ടാണ്  സി.ആർ. ശശികുമാർ എസ്ബിടിയുടെ  സാരഥ്യം ഏറ്റെടുത്തിരിക്കുന്നത്. 

മുൻ എം.ഡി  ജീവൻ ദാസ്‌ കഴിഞ്ഞ മാസം വിരമിച്ചതിനെ തുടർന്നാണ് സി.ആർ.ശശികുമാർ  നിയമിതനായത് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡപ്യുട്ടി മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്നാണ് ശശികുമാർ എസ്ബിടിയുടെ എം.ഡി ആകുന്നത്.

1978 -ൽ എസ്.ബി.ഐയിൽ  പ്രൊബേഷനറി ഓഫീസറായിട്ടാണ് ശശികുമാർ  തന്റെ ഔദ്യോഗിക ജീവിതം അരംഭിച്ചത്. എസ്.ബി - എസ്.ജി ഗ്ലോബൽ  സെക്യൂരിറ്റി സർവീസിന്റെയും  ചൈനയിൽ എസ്ബിഐ ഷാങ്ഹായ് ബ്രാഞ്ചിന്റെ സി.ഇ.ഒ യായും   സേവനം അനുഷ്ട്ടിച്ച ഇദ്ദേഹം ഹൈദരാബാദിലെ  എസ്ബിഐയുടെ  ചീഫ് ജനറൽ മാനേജറായി. തുടർന്ന് 2015 -ൽ  ഇദ്ദേഹം എസ്.ബി.ഐയുടെ  ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി.

  മലയാളിയായ  ഇദ്ദേഹം പത്തനംതിട്ട റാന്നി മുണ്ടപ്പുഴ ചിറ്റേത്ത് കുടുംബാംഗമാണ്. പി.കെ. രാജശേഖര പിള്ളയും  കമലമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ ബാങ്ക് ഓഫ് ബറോഡ മാനേജർ ബിന്ദു ശശികുമാറാണ്. 

Post your comments