Global block

bissplus@gmail.com

Global Menu

ഇ.എ. സുബ്രഹ്മണ്യന്‍ എച്ച്എല്‍എല്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍

തിരുവനന്തപുരം:  കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ടെക്‌നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടറായി ഇ.എ. സുബ്രഹ്മണ്യനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയമിച്ചു. 

ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ മാനേജിംഗ് ഡയറക്ടറായും ചെന്നൈ ആസ്ഥാനമായുള്ള എച്ച്എല്‍എല്‍ ബയോടെക്ക് ലിമിറ്റഡില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കേളേജില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ഇദ്ദേഹത്തിന് 30 വര്‍ഷത്തെ മാനേജ്‌മെന്റ് പ്രവര്‍ത്തന പ്രാവീണ്യമുണ്ട്. 

കെമിക്കല്‍ എന്‍ജിനീയര്‍ ആയ രാധയാണ് ഭാര്യ. സുദീപ്ത (ഇന്‍ഫോസിസ്), പ്രദീപ്ത (മെഡിക്കല്‍ വിദ്യാര്‍ത്ഥിനി, തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്) എന്നിവര്‍ മക്കളാണ്.

Post your comments