Global block

bissplus@gmail.com

Global Menu

സ്പൈസസ് ബോർഡിൻറെ ഇ-ലേല കേന്ദ്രം തമിഴ്നാട്ടിലും

കൊച്ചി :സ്പൈസസ്  ബോർഡിൻറെ  രണ്ടാമത്തെ ഇലക്ട്രോണിക് ലേല കേന്ദ്രം തമിഴ് നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ ആരംഭിച്ചു.  

കർഷകർക്ക്  ഏലത്തിന്  നല്ല വില ലഭിക്കുക എന്ന ലക്ഷ്യം  മുൻനിർത്തികൊണ്ടാണ് സ്പൈസസ്  ബോർഡ് ഈ  കേന്ദ്രത്തിന്  തുടക്കം കുറിച്ചിരിക്കുന്നത്.  ഇതോടെ ഏലയ്ക്ക ലേലം മേഖലയിൽ വലിയഒരു  മാറ്റത്തിനാണ് സ്പൈസസ്  ബോർഡ് തിരിതെളിയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ഉത്ഘാടനം സ്പൈസസ്  ബോർഡിൻറെ ചെയർമാൻ ഡോ.എ ജയതിലക്കാണ് നിർവ്വഹിച്ചത്.

ഏലത്തിന്റെ  വിപണനത്തിന് ആവശ്യമായ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇ-ലേല  കേന്ദ്രത്തിൽ സജ്ജികരിച്ചിട്ടുണ്ട് .ബോഡിനായ്ക്കന്നൂരിലെ രണ്ട് ഏക്കർ സ്ഥലത്തിലാണ് ഇ-ലേല  കേന്ദ്രം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രോണിക് ലേല കേന്ദ്രം 2011 -ല് ഇടുക്കി ജില്ലയിലെ പുറ്റിടിയിലുള്ള  സ്പൈസസ്  പാർക്കിലാണ് ആരംഭിച്ചത്.

Post your comments