Global block

bissplus@gmail.com

Global Menu

ഇ-കൊമേഴ്സ് മേഖലയിൽ ചുവടുറപ്പിച്ച് ടാറ്റാ

മുംബൈ : കോർപ്പറേറ്റ്‌ ഭീമന്മാരായ ടാറ്റാ  ഗ്രൂപ്പ്‌ ഇ-കൊമേഴ്സ് മേഖലയിൽ തങ്ങളുടെ ചുവടുറപ്പിക്കുകയാണ്. ടാറ്റാക്ലിക്ക് ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഇ-കൊമേഴ്സിനായി  കമ്പനി ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 400 ലേറെ ബ്രാൻഡുകളാണ് വിറ്റഴിക്കുവാൻ കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഇതിൽ 25 വിദേശ ബ്രാൻഡുകളും ഉണ്ടാവും. ടാറ്റാ യൂണിസ്റ്റോറാണ് ഈ മേഖല കൈകാര്യം ചെയ്യുന്നത്

ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ,ചെരുപ്പുകൾ എന്നിവ തുടക്കത്തിൽ ടാറ്റാ ക്ലിക്കിലുടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുക. സെപ്റ്റംബർ മാസത്തോടെ വാച്ചുകൾ, സൺഗ്ലാസുകൾ, ജ്വല്ലറികൾ എന്നിവ സൈറ്റിലുടെ ലഭ്യമായി തുടങ്ങും. അധികം താമസിക്കാതെ സ്റ്റേഷനറി, വീട്ട് ഉപകരണങ്ങൾ, കുട്ടികൾക്കായിട്ടുള്ള കളിപ്പാട്ടങ്ങൾ എന്നിവയും കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. 99 രൂപ മുതൽ വില തുടങ്ങുന്ന ഉത്പ്പനങ്ങള്‍ പോർട്ടലിലുടെ ലഭ്യമാകുക.

ഇന്ന് ഇന്ത്യയിൽ  മുന്നു കോടിയിലധികം ആളുകൾ ഇ-കൊമേഴ്സ് വഴി ഇടപാടുകൾ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ  മേഖലയിൽ കൂടുതൽ കൂടുതൽ സാധ്യതകളാണ് തുറന്ന് നൽകപ്പെടുന്നത്. രാജ്യത്തെ  23 സംസ്ഥാനങ്ങളിലെ 689 സിറ്റികളിൽ ടാറ്റായുടെ ഇ-കൊമേഴ്സ് സേവനം ലഭ്യമാകും.

Post your comments