Global block

bissplus@gmail.com

Global Menu

വികസനത്തിന് ശാസ്ത്രത്തിന്‍െറ പങ്ക് വലുത്: ക്രിസ് ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: എല്ലാ മേഖലകളിലെയും വികസനത്തിന് ശാസ്ത്രശാഖകള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വ്യക്തമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും ആക്സിലര്‍ വെഞ്ച്വേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ചിലെ (ഐസര്‍) നാലാമത് ബാച്ചിന്‍െറ ബിരുദദാന ചടങ്ങ് വിതുരയിലെ കാമ്പസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ശാസ്ത്രജ്ഞനും പ്രവര്‍ത്തിക്കുന്നത് സ്വന്തം വിജയത്തിന് വേണ്ടിയല്ല. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രശാഖയുടെയും രാജ്യത്തിന്‍െറയും വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയാണ്. കഴിഞ്ഞ 30 വര്‍ഷം കമ്പ്യൂട്ടര്‍ മേഖലയില്‍ വന്‍ വികസനമുണ്ടായി. വരുന്ന 30 വര്‍ഷങ്ങളിലും വിപ്ലവകരമായ നിരവധി മുന്നേറ്റങ്ങളുണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്‍േറഷന്‍ മന്ദിരോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

ഐസര്‍ ഗവര്‍ണിംഗ് ബോഡി ചെയര്‍പേഴ്സണ്‍ ടെസ്സി തോമസ് സ്വാഗതം ആശംസിച്ചു. അക്കാദമിക് ഡീന്‍ ഡോ. എം.പി രാജന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ക്യാമ്പസ് രജിസ്ട്രാര്‍ എം. രാധാകൃഷ്ണന്‍, ഡയറക്ടര്‍ പ്രൊഫ. വി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 89 വിദ്യാര്‍ഥികളാണ് ഐസറിന്‍െറ നാലാമത് ബാച്ചില്‍ ബിരുദം നേടിയത്. 

Post your comments