Global block

bissplus@gmail.com

Global Menu

എൽ.ഇ. ഡി ബൾബുകൾക്ക് വില കുറയും

ന്യൂഡൽഹി :  എൽ.ഇ. ഡി ബൾബുകളുടെ വില കുറച്ചതായി  ഊർജ്ജ മന്ത്രാലയം അറിയിച്ചു . 75  മുതൽ   95 രൂപ വരെയാണ് എൽ.ഇ. ഡി ബൾബുകളുടെ  വില കുറവ്. മാർച്ച്‌ വരെയുള്ള സംഭരണവില കുറഞ്ഞ് 54.90 രൂപവരെ എത്തിയതായി മന്ത്രാലയം അറിയിച്ചു.  

16  സംസ്ഥാനങ്ങളിലായി എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്യുവാൻ വരുന്ന  ചിലവും  മറ്റു ചിലവുകളും കൂട്ടിയാണ് 75 മുതൽ 95  വരെ വില വരുന്നത്.ഓരോ സംസ്ഥാനങ്ങളിലേയും നികുതി കൂടി  കൂട്ടമ്പോൾ ബൾബിന്റെ അന്തിമ വിലയിൽ മാറ്റമുണ്ടാക്കും.

ഊർജ്ജ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എനർജി എഫിഷ്യൻസി  സർവീസ് ലിമിറ്റഡാണ് വിലക്കുറവിൽ ബൾബുകൾ എത്തിക്കാനുള്ള ചുമതലഏറ്റെടുത്തിരിക്കുന്നത്. 

പ്രമുഖ  ബൾബ്‌ നിർമ്മാതാക്കളിൽ നിന്ന് ലേലവ്യവസ്ഥയിലാണ് മികച്ച ഗുണ 
നിലവാരമുള്ള എൽ.ഇ. ഡി ബൾബുകൾ കമ്പനി  ശേഖരിക്കുന്നത്.
രാജ്യത്തെ വൈദ്യുതി ഉപയോഗം ലാഭിക്കുന്നതിനു  എൽ.ഇ.ഡി ബൾബുകളുടെ  ഉപയോഗം  സമ്പൂർണമാക്കാൻ   കേന്ദ്രം നേരത്തെ  തീരുമാനിച്ചിരുന്നു.

2018 -ൽ പൂർത്തിയാക്കുവാൻ പദ്ധതിയിട്ടിരിക്കുന്ന ഡൊമസ്റ്റിക്ക് എഫിഷ്യയന്റെ ലൈറ്റിങ്  പ്രോഗ്രാം എന്ന പദ്ധതിയിലുടെ 40000 കോടി രൂപയുടെ ലാഭമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വക്കുന്നത്. 

Post your comments