Global block

bissplus@gmail.com

Global Menu

ഹോണ്ടയുടെ പുതിയ ആക്ടിവ ഐ വിപണിയിൽ

കൊച്ചി : പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട തങ്ങളുടെ പുതിയ മോഡലായ 2016  ആക്ടിവ -ഐ  വിപണിയിൽ എത്തിച്ചു. ആക്ടിവ ഐ യുടെ സ്റ്റാൻഡേർഡ് മോഡൽ വൈറ്റ് , ബ്ലാക്ക്‌, പേൾ അമേസിങ്, കാൻറ്റി  ജാസി ബ്ലൂ,പേൾ ട്രാൻസ് യെല്ലോ തുടങ്ങിയ നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ് ഓർകിഡ് പർപിൾ മെറ്റാലിക്കും, പേൾ അമേസിങ്ങ് വൈറ്റും,ഇംപീരിയൽ മെറ്റാലിക്കും തുടങ്ങിയ നിറങ്ങളിൽ  ഡീലക്സ് വേരിയൻറ്റും  ലഭ്യമാണ്.

 പഴയ മോഡലിന്റെ വിലയായ 50,683 (ഡൽഹി എക്സ്ഷോറൂം വില) രൂപതന്നെയാണ് പുതിയ  ആക്ടിവ -ഐയ്ക്കും . എന്നാൽ പഴയ മോഡലിനേക്കാൾ മികവോടെയാണ് പുതിയ് മോഡൽ പുറത്തിറങ്ങുന്നത്.

110 സിസി ഹോണ്ട ഇക്കോ ടെക്നോളജി എൻജിൻ ഉപയോഗിച്ചിരിക്കുന്ന ആക്ടിവയിൽ എട്ട് ബിഎച്ച്പി കരുത്താണ് ഉള്ളത്. 5500 അർപിഎമ്മിൽ 8.74 ആണ് പരമാവധി ടോർക്.

2016 -ൽ  ഹോണ്ട ഇറക്കിയ ഏഴാമത്തെ മോഡലാണ് ആക്ടിവ ഐ എന്ന് സീനിയർ വൈസ് പ്രസിഡന്റ്‌ (സെയിൽസ് ആൻഡ്‌ മാർക്കറ്റിംഗ് ) വൈ.എസ് .ഗൂലേറിയ പറഞ്ഞു.

Post your comments