Global block

bissplus@gmail.com

Global Menu

ഇൻറക്സിന്റെ ക്ലൗഡ് സ്ട്രിംഗ് എച്ച്ഡി സ്മാർട്ട്‌ ഫോൺ വിപണിയിൽ

ന്യൂഡൽഹി : ഇന്ത്യൻ സ്മാർട്ട്‌ ഫോൺ നിർമ്മാതക്കളായ ഇൻറക്സ് തങ്ങളുടെ പുതിയ സ്മാർട്ട്‌  ഫോണായ ക്ലൗഡ് സ്ട്രിംഗ്  എച്ച്  ഡി വിപണിയിൽ എത്തിച്ചു. 5599 രൂപയാണ്  വില. പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട് വഴി ക്ലൗഡ് സ്ട്രിംഗ്  എച്ച്ഡി സ്മാർട്ട്‌ ഫോൺ ഉപഭോക്താക്കൾക്ക് വാങ്ങാം. കറുപ്പ്, വെള്ള എന്നീ രണ്ട്  നിറങ്ങളിലാവും ഫോൺ ലഭിക്കുക.

അഞ്ച്  ഇഞ്ച്‌ ഡിസ്പ്ലേയുള്ള ഫോണിൽ 1.3 ജിഗാഹെർട്സ് ക്വാഡ് കോർ പ്രോസസ്സാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ജിബി റാമും എട്ട്  ജിബി ഇന്റെർണൽ സ്റ്റോറേജ്ജ് ശേഷിയുമുള്ള ഫോണിൽ മൈക്രോ എസ്.ഡി  കാർഡ്‌ ഉപയോഗിച്ച് 32  ജിബി വരെ മെമ്മറി വികസിപ്പിക്കാൻ സാധിക്കും.

ക്ലൗഡ് സ്ട്രിംഗ് എച്ച് ഡിയിൽ 4ജി യുടെ രണ്ട് സിം കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും. ആൻഡ്രോയിഡിന്റെ 5.1  ലോലിപോപ്പ് ഓപ്റേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് .

എൽ.ഇ.ഡി  ഫ്ലാഷോടുകൂടിയ എട്ട് മെഗാപിക്സെൽ  ക്യാമറയും  അഞ്ച് മെഗാ പിക്സെൽ ഫ്രണ്ട്  ക്യാമറയുമാണ് ക്ലൗഡ് സ്ട്രിംഗ് എച്ച്ഡിയിൽ ഉള്ളത്. കൂടാതെ സ്മൈൽ ഡിറ്റക്ഷൻ, ഫേസ് ഡിറ്റക്ഷൻ തുടങ്ങിയ  നിരവധി മോഡുകളും  ക്യാമറയുടെ പ്രത്യേകതകളാണ്.

ഫിംഗർ പ്രിൻറ് സെൻസർ, വോയിസ്‌  ഓവർ  എൽ.ടി.ഇ, ജി.പി.ആർ.എസ്, ത്രീജി, ജി.പി.എസ്, ബ്ലൂടൂത്ത്, വൈഫൈ, മൈക്രോ യു.എസ് ,ബി തുടങ്ങിയ സംവിധാനങ്ങളും ക്ലൗഡ് സ്ട്രിംഗ്  എച്ച് ഡിയിൽ ലഭ്യമാണ്.2200mAh  ബാറ്റെറിയാണ് ഫോണിൽ ഉള്ളത്.

Post your comments