Global block

bissplus@gmail.com

Global Menu

ഡീസൽ വാഹനങ്ങൾക്ക് സംസ്ഥാനത്ത് നിരോധനം

കൊച്ചി : സംസ്ഥാനത്തെ  ആറ് കോർപ്പറേഷനുകളിൽ പത്തു വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക്  നിരോധനം. ദേശീയ  ഹരിത ട്രൈബ്യൂണലിന്റെ  ഉത്തരവ് പ്രകാരമാണ് ഈ നിരോധനം.

2000 സി.സി ക്കുമേൽ ശേഷിയുള്ള സ്വകാര്യ ഡീസൽ വാഹനങ്ങൾക്കുള്ള രജിസ്ട്രേഷനും താൽകാലികമായി നിർത്തി വച്ചു. എന്നാൽ, പൊതുവാഹനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും രജിസ്ട്രേഷനിലുള്ള  നിരോധനം ബാധകമല്ല. 

കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, തൃശ്ശൂർ, കൊല്ലം എന്നീ   ജില്ലകളിലാണ്നിരോധനം നടപ്പാക്കുന്നത്. ഒരു മാസത്തിന് ശേഷം ഡീസൽ വാഹനങ്ങൾ റോഡുകളിലിറക്കിയാൽ  5000 രൂപയുടെ പിഴയീടക്കാനാണ് ട്രൈബ്യൂണലിന്റെ നിർദ്ദേശം. ഇങ്ങനെ ഈടാക്കുന്ന പിഴ അതാത് പ്രദേശത്തെ പരിസ്ഥിതി  സംരക്ഷണത്തിന് ഉപയോഗിക്കണമെന്നും  നിർദ്ദേശമുണ്ട്.

ലോയേഴ്സ് എൻവയോൺമെന്റ് അവയർനസ്  ഫോറം (ലീഫ് ) സമർപ്പിച്ച ഹർജിയിലാണ് ഈ  നടപടി. പ്രകൃതി വാതകത്തിന്റെ (സി എൻ ജി ) സഹായത്തോടെ കേരളത്തിൽ വാഹനങ്ങൾ ഓടിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച്  ട്രൈബ്യൂണലിനെ അറിയിക്കാൻ  സംസ്ഥാന സർക്കാരിന്  നിർദ്ദേശം നൽകിയിട്ടുണ്ട്.

കടുത്ത പരിസ്ഥിതി  മലിനീകരണം തടയുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ഇത്തരം നിയമം സഹായകമാണെങ്കിലും. ഇതിലുടെ  വാഹനമേഖലയിൽ  വലിയ താളം  തെറ്റലുകൾ  സൃഷ്ടിക്കുമെന്നതിൽ സംശയമില്ല 

Post your comments