Global block

bissplus@gmail.com

Global Menu

1499 രൂപയുടെ ഓഫറുമായി എയർ ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയിലെ മറ്റു വിമാന കമ്പനികൾക്ക് പിന്നാലെ വിമാന നിരക്ക് കുറച്ച്  എയർ ഇന്ത്യയും. 1,499 രൂപയുടെ ആഭ്യന്തര ടിക്കറ്റ്‌ ഓഫറാണ് എയർ ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. സൂപ്പർ സെയിൽ  എന്ന  സ്കീമിലാണ് ഓഫർ ലഭ്യമാക്കുന്നത്.

മെയ്‌ 25  വരെ ബുക്ക്‌ ചെയ്യുന്നവർക്കാണ് ഈ  നിരക്കിൽ ടിക്കറ്റ്‌ ലഭ്യമാകുന്നത്. യാത്രക്കാർക്ക്  ജൂലൈ മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ഈ ഓഫറിൽ  യാത്രകൾ ചെയ്യാവുന്നതാണ്. സാധാരണയായി  ജൂലൈ - സെപ്റ്റംബർ , ജനുവരി- മാർച്ച്‌  കാലയളവിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടാവാറുള്ളത്. ഈ  സാഹചര്യം മുൻനിർത്തിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനു വേണ്ടി ഇത്തരം ഓഫറുമായി  എയർ ഇന്ത്യ മുന്നോട്ട് വന്നിരിക്കുന്നത്.

ഇതിന് മുൻമ്പ് സ്പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഏഷ്യ തുടങ്ങിയ  സ്വകാര്യ വിമാനക്കമ്പനികൾ  വൻ  ഇളവുകൾ നൽകി യാത്ര നിരക്ക് പ്രഖ്യാപിച്ചിരുന്നു. എയർ ഏഷ്യ ആഭ്യന്തര നിരക്കിൽ 50 ശതമാനം വരെ  ഇളവ് നൽകിയിരുന്നു. കൂടാതെ ഇൻഡിഗോ 800 രൂപയുടേയും  , സ്പൈസ് ജെറ്റ് 511 രൂപയുടേയും ടിക്കെറ്റ് ഓഫറുകളാണ് പ്രഖ്യാപിച്ചിരുന്നത് . ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ ഓഫറുമായി എത്തിയിട്ടുള്ളത്‌.

Post your comments