Global block

bissplus@gmail.com

Global Menu

മൈക്രോമാക്സിൽ നിന്ന് കാൻവാസ് ഇവോക്

ന്യു ഡൽഹി: മൈക്രോമാക്സിന്റെ കാൻവാസ് ഇവോക് സ്മാർട്ട്‌ ഫോൺ വിപണിയിൽ എത്തി. പ്രൊഫഷണലുകളെ  ലക്ഷ്യമിട്ടാണ് ഈ പുതിയ സ്മാർട്ട്‌ ഫോൺ വരുന്നത്.

8,499  രൂപയാണ് സ്മാർട്ട്‌ ഫോണിന്റെ വിപണി വില. ഫ്ലിപ്പ്കാർട്ടിലുടെ ഇപ്പോൾ ഉപഭോക്താക്കൾക്ക് ഫോൺ ലഭ്യമാണ്.

5.5 ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേയുള്ള ഫോണിൽ 1.4 ജിഗാഹെട്സ് ക്വോൽകോം സ്നാപ്ഡ്രാഗൺ 415 ഒക്ടാ- കോർ പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.13 എംപി ബാക്ക് ക്യാമറയും  അഞ്ച് എംപി ഫ്രണ്ട് ക്യാമറയുംഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. 

മൂന്ന് ജിബി റാമുള്ള ഫോണിൽ 4ജി സൗകര്യം  ലഭ്യമാണ്. കറുപ്പ് നിറത്തിലാണ്കാൻവാസ് ഇവോക് വിപണിയിൽ ലഭിക്കുന്നത്. ആൻഡ്രോയിഡ് 5.1 ലോലിപോപ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉള്ളത്.

Post your comments