Global block

bissplus@gmail.com

Global Menu

ചീറിപ്പായാൻ ഔഡി ആർ8 വി10 പ്ലസ്‌

ബാംഗ്ലൂർ : രാജകീയമായി ചീറിപ്പായാൻ ഔഡിയുടെ ആർ8 വി10 പ്ലസ്‌ കാർ വരുന്നു. ജർമൻ ആഡംബര കാർ  നിർമ്മാതാക്കളായ ഔഡി  തങ്ങളുടെ ഏറ്റവും വേഗതയേറിയ ആർ8 വി10 പ്ലസ്‌ എന്ന കാർ  ഇന്ത്യൻ വിപണിയിലെത്തിച്ചു. ഔഡിയുടെ സ്പോർട്ടസ് നിരയിൽ പെട്ട കാറാണ് ആർ8 വി10 പ്ലസ്‌. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.2 സെക്കൻഡുകൾ മാത്രം. പരമാവധി 330 കിലോമീറ്റർ വരെ കുതിക്കാനാകുമെന്നാണ് ആർ8 വി10 പ്ലസിന്റെ മറ്റൊരു പ്രത്യേകത. 2.6 കോടി രൂപയാണ് കാറിന്റെ കർണാടക എക്സ് ഷോറൂം വില.

5.2 എഫ്എസ്ഐ ക്വാട്ട്രോ എൻജിനാണ് ആർ8 വി10 പ്ലസിന്  കരുത്ത് നൽകുന്നത്. പരമാവധി 610 എച്ച്പി കരുത്തും, 6500 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് ഉൽപ്പാദനശേഷി. ഔഡി സ്പേസ് ഫ്രെയിം,വി10 എൻജിനടക്കം പകുതിയോളം ഫീച്ചറുകൾ സ്പോർട്സ് വകഭേദമായ ആർ8 വി10 പ്ലസുമായി പങ്കുവയ്ക്കുന്നത്.

കട്ടികുറഞ്ഞ അലൂമിനിയം ഗ്ലാസ്‌ കാർബൺ മെറ്റീരിയലുകളാണ് കാറിന്റെ ബോഡി നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഔഡിയുടെ മുൻമോഡലിനെക്കാൾ ഭാരം കുറവാണ് ആർ8 വി10 പ്ലസിന്. കൂടാതെ ഇന്ധനക്ഷമത 13 ശതമാനത്തോളം അധികം നൽകുന്നതായും കമ്പനി അവകാശപ്പെടുന്നു.

ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ ബ്രാൻഡ്‌ അംബാസിഡറായ  ക്രിക്കറ്റ്‌ താരം വിരാട് കോഹ്ലിയും ഔഡി ഇന്ത്യ മേധാവി ജോ കിങ്ങും ചേർന്നാണ് ആർ8 വി10 പ്ലസ്‌ പുറത്തിറക്കിയത്.

 

 

 

Post your comments