Global block

bissplus@gmail.com

Global Menu

എച്ച്എസ്ബിസി ഇന്ത്യയിൽ പകുതിയോളം ശാഖകൾ അടച്ചു പൂട്ടുന്നു

മുംബൈ : ഇന്ത്യയിലെ 14 നഗരങ്ങളിലായി പ്രവർത്തിക്കുന്ന എച്ച്എസ്ബിസിയുടെ  24 ശാഖകൾ അടച്ചുപൂട്ടുന്നു. ഓൺലൈൻ വെൽത്ത് മാനേജ്മെൻറ് മേഖലയിലേക്കുള്ള കമ്പനിയുടെ പരിവർത്തനത്തിന്റെ ഭാഗമായാണ്‌ ഈ നീക്കം. ഇതിലൂടെ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ഊർജ്ജപ്പെടുത്തുക എന്നതാണ് കമ്പനിയുടെ ലക്‌ഷ്യം. നിലവിൽ എച്ച്എസ്ബിസിക്ക് ഇന്ത്യയിൽ 50 ശാഖകളാണ് ഉള്ളത്.

ബാങ്കിന്റെ ഈ  പുതിയ തീരുമാനത്തിലൂടെ 300 -ലേറെ പേർക്കാണ് ജോലി നഷ്ട്ടമാകുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ ബാങ്കിംഗ് ബിസിനസ്‌ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി നേരത്തെ എച്ച്എസ്ബിസി അറിയിച്ചിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായിയാണ് അന്ന് ആ  പ്രഖ്യാപനം നടത്തിയിരുന്നത്.

ചെന്നൈ, ഗുവാഹട്ടി, ജോധ്പൂർ, ലുധിയാന, ഇൻഡോർ, ലക്നൗ, മൈസൂർ, മുംബൈ, പട്ന, നാസിക്,റായ്പൂർ, നാഗ്പൂർ,തിരുവനന്തപുരം, സൂറത്ത്, വിശാഘപട്ടണം, വഡോദര, കൊൽക്കത്ത, ന്യൂഡൽഹി  തുടങ്ങിയ നഗരങ്ങളിലെ ബാങ്കിന്റെ ശാഖകളാണ് അടച്ച് പൂട്ടുന്നത്.

Post your comments