Global block

bissplus@gmail.com

Global Menu

ഡ്യുവൽ-ടെക്നോളജിയുമായി കൂൾപാഡിൻറെ ഫ്ലാഗ്ഷിപ്പ്; വില 24,999 രൂപ

ന്യൂ ഡൽഹി: ചൈനീസ് കമ്പനിയായ കൂൾപാഡ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ്  സ്മാർട്ട്‌  ഫോണായ കൂൾപാഡ് മാക്സ് ഇന്ത്യയിൽ അവതരിപ്പിച്ചു. 

24,999 രൂപ വില വരുന്ന ഈ സ്മാർട്ട്‌ഫോണിൻറെ പ്രത്യേകത ഡ്യുവൽ ടെക്നോളജിയാണ്. ഒരേ സമയം തന്നെ രണ്ടു അക്കൗണ്ടുകൾ  പ്രവർത്തിപ്പിക്കാൻ കഴിവുള്ള സ്മാർട്ട്‌ ഫോണാണ് കൂൾപാഡ് മാക്സ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് അധികം മെനക്കെടാതെ തന്നെ ഒരേ ആപ്പ്ളിക്കേഷൻ  രണ്ടു രീതിയിൽ പ്രവർത്തിപ്പിക്കാനാകും.

ഉദാഹരണത്തിന്, രണ്ടു വാട്ട്സാപ്പ് അക്കൗണ്ടുകൾ ഒരുമിച്ചു ഈ ഫോണിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഇവ കൂടാതെ ഡ്യുവൽ-സിം, ഡ്യുവൽ-ഫ്ലാഷ്, ഡ്യുവൽ ഐസോലേഷൻ തുടങ്ങിയ സംവിധാനങ്ങളും ഫോണിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

4 ജി.ബി മെമ്മറിയുള്ള 64 ജി.ബി മോഡലാണ് കൂൾപാഡ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ ഒക്ടാ-കോർ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 13 എം.പി റിയർ  ക്യാമറയും, 5 എം.പി ഫ്രണ്ട് ക്യാമറയുമാണ്‌ കൂൾപാഡ് മാക്സിലുള്ളത്. 5.5-ഇഞ്ച്‌ വലിപ്പമുള്ള  ഈ ഫോണിൽ ആൻഡ്രോയിഡ് 5.1 ഒ.എസ് ആണ്  ഉപയോഗിച്ചിരിക്കുന്നത്.ഫിംഗർ പ്രിന്റ്‌ സ്കാനെറും ലഭ്യമാണ്. ആമസോണിലൂടെ മേയ് 30 മുതൽ കൂൾപാഡ് മാക്സ് വിപണിയിൽ എത്തിത്തുടങ്ങും. 

Post your comments