Global block

bissplus@gmail.com

Global Menu

സ്മാർട്ട്‌ സിറ്റി പദ്ധതി: പുതിയ 14 നഗരങ്ങൾ കൂടി

ന്യൂഡൽഹി:  സ്മാർട്ട്‌ സിറ്റി  മിഷന്  കീഴിലുള്ള പുതിയ 14 നഗരങ്ങളുടെ  പേരുകൾ  ഉടൻ പ്രഖ്യാപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.  23 സംസ്ഥാനങ്ങളിൽ   നിന്നായി  ഫാസ്റ്റ്  ട്രാക്ക്  മത്സരത്തിൽ   തെരഞ്ഞെടുത്ത 14 നഗരങ്ങളാണ് പുതിയതായി പ്രഖ്യാപിക്കാൻ പോകുന്നത്.

നിലവിൽ സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ  20 നഗരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ പതിമൂന്നോ പതിനാലോ സിറ്റികൾ രണ്ട്  ദിവസിത്തിനകം പ്രഖ്യാപിക്കും. സ്മാർട്ട്‌ സിറ്റിക്കായി സർക്കാർ അനുവദിക്കുന്ന ഫണ്ടിന്റെ ആദ്യ ഗഡു നിലവിൽ ഉള്ളതും പുതുതായി  പ്രഖ്യാപിക്കുന്നതുമായ നഗരങ്ങൾക്കും ചേർന്നായിരിക്കും വിനിയോഗിക്കുക .

സിഐഐ  (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ  ഇൻഡസ്ട്രി ) സ്മാർട്ട്‌ സിറ്റി ഇൻവസ്റ്റേഴ്സ്  മീറ്റിൽ സംസാരിക്കവെയാണ് നഗര വികസന മന്ത്രി എം. വെങ്കയ്യ നായ്യഡു ഈ  കാര്യം അറിയിച്ചത് 

സ്മാർട്ട്‌ സിറ്റി മിഷൻ സാക്ഷാത്കരിക്കുന്നതിൽ വലിയ സന്തോഷമുള്ളതായി അദ്ദേഹം പറഞ്ഞു. കൂടാതെ അടിസ്ഥാന  ഒരുക്കങ്ങളുടെ  പൂർത്തിയാക്കൽ , ഡിജിറ്റൽസ് പ്രൊജക്റ്റ്‌ റിപ്പോർട്ടിനായുള്ള അനുമതി നൽകൽ , ഫണ്ട്‌ കൈമാറൽ എന്നിവയിൽ  പ്രകടമായ വേഗതയും വളരെ സന്തോഷം നൽക്കുന്ന ഒന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

700 കോടി രൂപ നിക്ഷേപം വരുന്ന സ്മാർട്ട്‌ സിറ്റി  പദ്ധിതിയിലുടെ  സ്വകാര്യ സംരംഭകർക്ക്  വലിയ അവസരമാണ് ഒരുങ്ങിരിക്കുന്നതെന്നും,  ജൂൺ 25 ഓടെ തന്നെ സ്മാർട്ട്‌ സിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കാണാൻ താൻ  ആഗ്രഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Post your comments