Global block

bissplus@gmail.com

Global Menu

ക്രാഷ് ടെസ്റ്റിൽ ക്രാഷായി അഞ്ച് ഇന്ത്യൻ കാറുകൾ

ലണ്ടൻ : സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ട് അഞ്ച് പ്രമുഖ ഇന്ത്യൻ കാറുകൾ. ഗ്ലോബൽ ന്യൂ കാർ  അസസ്മെന്റ് പ്രോഗ്രാം (എൻസിപി) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് കാറുകളിലെ സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയത്. റെനോ ക്വിഡ്, മഹിന്ദ്ര സ്കോർപിയോ, ഹ്യുണ്ടായ് ഇയോൺ, മാരുതി സുസൂകി ഈകോ, മാരുതി സുസൂകി സെലേറിയോ എന്നിവയാണ് ലോകോത്തര സുരക്ഷാ വിലയിരുത്തലിൽ പരാജയപ്പെട്ടത്. 

സുരക്ഷയുടെ കാര്യത്തിൽ അഞ്ച് വാഹനങ്ങൾക്കും പൂജ്യം സ്റ്റാറാണ് ലഭിച്ചത്. ഈ കാറുകൾക്കൊന്നും തന്നെ എയർ ബാഗ്‌ അടക്കം മതിയായ ഒരു സുരക്ഷാ സംവിധാനവും പാലിച്ചിട്ടില്ലയെന്ന് എൻസിഎപി  അറിയിച്ചു. 64  കിലോമീറ്റർ വേഗതയിൽ ഓടിച്ചാണ് ക്രാഷ് ടെസ്റ്റ്‌ നടത്തിയത്.

റെനോയുടെ പുതിയ മോഡലായ ക്വിഡിന് എയർ  ബാഗില്ലയെന്നത് വലിയ പാളിച്ച തന്നെയാണ് എന്ന്  വിദഗ്ദ്ധർ ചുണ്ടികാട്ടി. എയർ ബാഗുകൾ, എബിഎസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാ കാറുകളിലും നിർബന്ധമാക്കണം, എന്ന് എൻസിഎപി  അറിയിച്ചു. 

കാറുകളുടെ ബോഡി ഫ്രെയിമിലുള്ള നിലവാരമില്ലായ്മയാണ് മറ്റൊരു പോരായ്മയായി  എൻസിഎപി ചൂണ്ടിക്കാട്ടിയത്  ചെറിയ അപകടം ഉണ്ടായാൽ പോലും കാറുകളുടെ ബോഡിക്ക് വലിയ കേടുപാടുകൾ പറ്റുമെന്നും എൻസിഎപി വിലയിരുത്തി.

Post your comments